ആരുഷി വധക്കേസ്: മാതാപിതാക്കളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

ആരുഷി വധക്കേസ്: മാതാപിതാക്കളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.

0
674
ജോണ്‍സണ്‍ ചെറിയാന്‍.
ലക്നൗ: രാജ്യത്ത് തന്നെ ഏറെ ശ്രദ്ധേയമായ ആരുഷി തല്‍വാര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് വിചാരണക്കോടതി വിധിച്ച ആരുഷിയുടെ മാതാപിതാക്കളെ ഹൈക്കോടതി വെറുതെവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനെയും വെറുതെവിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ ഇരുവരെയും കുറ്റവിമുക്തരാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
ഡോക്ടര്‍ രാജേഷ് തല്‍വാറിനെയും ഭാര്യ നുപുറിനെയും കുറ്റക്കാരായി കണ്ടെത്തി ഗാസിയാബാദ് സിബിഐ പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ഇരുവര്‍ക്കെതിരേയുള്ള കുറ്റം സംശായാധീതമായി തെളിയിക്കാന്‍ കേസ് അന്വേഷണം നടത്തിയ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
ദില്ലിക്ക് സമീപം നോയിഡയില്‍ 2008 മെയ്യിലാണ് പതിനാലു വയസ്സുകാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതവും കഴുത്ത് ഞെരിച്ച പാടുകളും മൃതദേഹത്തില്‍ കാണപ്പെട്ടു. സംഭവത്തിന് പിന്നാലെ കാണാതായിരുന്ന വീട്ടുവേലക്കാരന്‍ ഹേംരാജാകും ആരുഷിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ അഴുകിയ മൃതദേഹം ടെറസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ കേസില്‍ ലോക്കല്‍ പൊലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും തുടര്‍ന്ന് സിബിഐക്ക് കേസ് കൈമാറുകയായിരുന്നു.
ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കോടതിയില്‍ അറിയിച്ചത്. രാജേഷ് തല്‍വാര്‍ ഗോള്‍ഫ് സ്റ്റിക് ഉപയോഗിച്ച്‌ കൊല നടത്തുകയും തുടര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുളഞ്ഞുവെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

Share This:

Comments

comments