Friday, April 19, 2024
HomeCinema"ഞങ്ങളുണ്ട് കൂടെ"... തൊടുപുഴ വാസന്തിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ.

“ഞങ്ങളുണ്ട് കൂടെ”… തൊടുപുഴ വാസന്തിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ.

"ഞങ്ങളുണ്ട് കൂടെ"... തൊടുപുഴ വാസന്തിക്ക് സഹായവുമായി വനിതാ സിനിമാ കൂട്ടായ്മ.

ജോണ്‍സണ്‍ ചെറിയാന്‍.
ഒരുപാടു കാലം പലവേഷങ്ങളിലായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന തൊടുപുഴ വാസന്തിയെ എല്ലാവരും മറന്നുപോയിട്ടുണ്ടാവില്ല. രോഗങ്ങളും അവയുടെ വേദനകളും നല്‍കുന്ന തീരാദുരിതത്തിലാണിന്നവര്‍ . അവരെ സഹായിക്കാനുംതുടര്‍ ചികില്‍സക്ക് പണം കണ്ടെത്താനും വനിതാസിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നിട്ടിറങ്ങിയിരിക്കുന്നു. കാന്‍സറും പ്രമേഹവും തൊടുപുഴ വാസന്തിയെ തികച്ചും അവശയാക്കിയിരിക്കുന്നു. ഒരു കാല്‍ മുറിച്ചു മാറ്റി.
വൃക്കരോഗവും അലട്ടുന്നു. കാന്‍സറിന് തുടര്‍ചികില്‍സക്ക് പണവുമില്ല.ഈ അവസ്ഥായിലാണ് വനിതാ സിനിമാ കൂട്ടായ്മ അവര്‍ക്കരികിലേക്ക് സ്വാന്തനവുമായി എത്തുന്നത്. സിനിമാപ്രേമികളായ എല്ലാവരും കഴിയും വിധം സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മ ഫേസ്ബുക്കിലാണ് പോസ്റ്റ് നല്‍കിയത്.
“ഞാന്‍ ലക്ഷക്കണക്കിനു രൂപ സമ്ബാദ്യമുള്ള ഒരു കലാകാരിയല്ല. എങ്കിലും എന്റെ വേതനത്തിന്റെ ഒരു പങ്ക് തൊടുപുഴ വാസന്തിക്ക്!” എന്നാണ് സജിത മഠത്തില്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചത്
പോസ്റ്റ് ചുവടെ
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം പരിചയപ്പെട്ടവര്‍ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാല്‍ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകള്‍ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.
പ്രമേഹം മൂര്‍ച്ഛിച്ച്‌ വലതുകാല്‍ മുറിച്ചുമാറ്റി. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്‌ വീണ്ടും രോഗനാളുകള്‍. 20 റേഡിയേഷന്‍ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേള്‍വിക്കുറവുമുണ്ട്. തുടര്‍ചികിത്സ നടത്താന്‍ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.
2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളില്‍ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്ബോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങള്‍ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.
സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്ബാദ്യം. നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സര്‍പ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങള്‍ കാണാതിരുന്നുകൂട. WCC ഞങ്ങള്‍ക്ക് കഴിയുന്ന സഹായകവുമായി അവര്‍ക്ക് ഒപ്പം തീര്‍ച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.
സഹായങ്ങള്‍ അയക്കേണ്ടത്:
Mrs Vasanthi P,
Acct No. 11210100032566,
Bank & Branch : Federal Bank, Thodupuzha
IFSC – FDRL0001121,
RELATED ARTICLES

Most Popular

Recent Comments