ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ അക്കാദമിക് കോൺഫറൻസ് പ്രഖ്യാപനം.

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ അക്കാദമിക് കോൺഫറൻസ് പ്രഖ്യാപനം.

0
1591
മിസ്ഹബ് വേങ്ങര.
ശാന്തപുരം: എസ്.ഐ.ഒ മലപ്പുറം ജില്ല സംഘടിപ്പിക്കുന്ന ‘ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ അക്കാദമിക് കോൺഫറൻസി’ ന്റെ പ്രഖ്യാപനം ശാന്തപുരം അൽജാമിഅയിൽ വെച്ച് നടന്നു. ഇബ്നു ഖൽദൂൻ ഹാളിൽ ചേർന്ന യോഗത്തിൽ ഇത്തിഹാദുൽ ഉലമ സംസ്ഥാന പ്രസിഡന്റ് വി.കെ അലി കോൺഫറൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. അപാരമായ ധിഷണാ പാടവത്തിന്റെ പിൻബലത്തിൽ ജീവിച്ച കാലത്തോട് സംവദിച്ച നവോത്ഥാന നായകനാണ് ഇബ്നുതൈമിയ്യ എന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ പണ്ഡിതൻ സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഇസ്ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇബ്നുതൈമിയ്യയുടെ ജീവിതം കാലാനുസൃതമായി വികസിപ്പിക്കുകയാണ് പുതിയ കാലത്തെ പ്രസക്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീർ അദ്ധ്യക്ഷത വഹിച്ചു. അൽജാമിഅ അസി. റെക്ടർ ഇല്യാസ് മൗലവി പരിപാടിയിൽ ആശംസയർപ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സൽമാൻ ഫാരിസ് സ്വാഗതവും അക്കാഡമിക് കോൺഫറൻസ് ജനറൽ കൺവീനർ അമീൻ മമ്പാട് നദിയും പറഞ്ഞു. ജില്ലാ സമിതി അംഗങ്ങളായ അനീസ് റഹ്മാൻ, ഫഹീം ചൂനൂർ, എം.ഐ അനസ് മൻസൂർ എന്നിവർ നേതൃത്വം നൽകി.

Share This:

Comments

comments