Friday, May 3, 2024
HomeNewsമാരുതി സുസുക്കി പ്ലാന്റില്‍ കടന്ന പുലിയെ 33 മണിക്കൂറുകള്‍ക്കുശേഷം പിടികൂടി.

മാരുതി സുസുക്കി പ്ലാന്റില്‍ കടന്ന പുലിയെ 33 മണിക്കൂറുകള്‍ക്കുശേഷം പിടികൂടി.

മാരുതി സുസുക്കി പ്ലാന്റില്‍ കടന്ന പുലിയെ 33 മണിക്കൂറുകള്‍ക്കുശേഷം പിടികൂടി.

ജോണ്‍സണ്‍ ചെറിയാന്‍.
ഗുരുഗ്രാം: ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കി പ്ലാന്റില്‍ കടന്ന പുലിയെ 33 മണിക്കൂറുകള്‍ക്കുശേഷം പിടികൂടി. വൈദ്യ പരിശോധനയ്ക്കുശേഷം പുലിയെ കാട്ടില്‍ തുറന്നുവിടുമെന്ന് മുഖ്യ വനപാലകന്‍ വിനോദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് മാരുതി സുസുക്കിയുടെ ഡീസല്‍ എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ പുലിയെ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പുലിയെ ആദ്യം കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച അധികൃതര്‍ പ്ലാന്റില്‍ പുലി കടന്നതായി സ്ഥിരീകരിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
പുലിയുടെ ആക്രമണം ഭയന്ന് ജീവനക്കാരെ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. ആളൊഴിഞ്ഞ ഫാക്ടറിലിലൂടെ അലഞ്ഞു നടക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ പിടികൂടിയത്.
RELATED ARTICLES

Most Popular

Recent Comments