Friday, April 26, 2024
HomeHealthപപ്പായ കൊണ്ടുള്ള ചില ഗുണങ്ങള്‍.

പപ്പായ കൊണ്ടുള്ള ചില ഗുണങ്ങള്‍.

പപ്പായ കൊണ്ടുള്ള ചില ഗുണങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വര്‍ഷം മുഴുവന്‍ ലഭ്യമായ പപ്പായ പോഷകമല്യമുള്ളതും ആന്റി ഓക്സിഡന്റുകളാല്‍ സംമ്ബുഷ്ടവുമാണ്. തിളങ്ങുന്ന സ്കിന്‍ പ്രദാനം ചെയ്യുന്നതിനാല്‍ പപ്പായ സ്ത്രീകള്‍ക്കു പ്രിയപ്പെട്ട പഴവുമാണ്. മുടിയ്ക്കും സ്കിന്നിനും വേണ്ടി പപ്പായ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
*ചര്‍മ്മ പരിചരണം:
വിറ്റാമിന്‍ എ.യും പപെയ്ന്‍ എന്‍സൈമും ധാരാളം ഉള്ളതിനാല്‍ പപ്പായ മൃതകോശങ്ങളെയും നിര്‍ജീവ പ്രോട്ടീനുകളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുവഴി സ്കിന്നിലെ പുനരുജ്ജീവിപ്പിക്കുന്നു.
സ്കിന്നിലെ ജലാംശം നിറഞ്ഞതായി നിലനിര്‍ത്താനും സഹായിക്കുന്നു. പഴുത്ത പപ്പായ അല്പം തേനുമായി യോജിപ്പിച്ച്‌ പെയ്സ്റ്റ് രൂപത്തിലാക്കുക. പതുക്കെ മുഖത്തും കഴുത്തിലും ഇതു പുരട്ടുക. 20 മിനുറ്റിനുശേഷം കഴുകിക്കളയാം.
*അഴുക്കുകള്‍ നീക്കം ചെയ്യുന്നു:
വേവിക്കാത്ത പപ്പായയുടെ പേസ്റ്റ് മുഖത്തു പുരട്ടി അരമണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക. ഇത് മുഖത്തെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും.
*വിണ്ടുകീറുന്നത് തടയും:
മുഖത്തിനു പുറമേ ഉപ്പൂറ്റിയിലും മറ്റും ഉണ്ടാവുന്ന പൊട്ടലുകളും വിണ്ടുകീറലുകളും തടയാന്‍ പപ്പായ ഉപയോഗിക്കാം.
*മുടിയുടെ സംരക്ഷണത്തിന്:
പപ്പായയിലെ പോഷകാംശങ്ങള്‍ കഷണ്ടി തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഈ പഴം കഴിക്കുന്നത് മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കും.
*താരന്‍ നിയന്ത്രിക്കും:
പപ്പായ അടങ്ങിയ ഹെയര്‍മാസ്കുകള്‍ വരണ്ട തലയോട്ടിയെ ചികിത്സിക്കും. വേവിക്കാത്ത പപ്പായയുടെ കുരുക്കള്‍ കളഞ്ഞശേഷം തൈരുമായി യോജിപ്പിക്കുക. മുപ്പതുമിനിറ്റ് ഇതു തലയില്‍ പുരട്ടിയശേഷം കഴുകി കളയാം.
*കണ്ടീഷണര്‍:
മുടിയെ മൃദുവാക്കാന്‍ പപ്പായ സഹായിക്കും. പപ്പായ, തൈര്, പഴം, വെള്ളിച്ചെണ്ണ എന്നിവ യോജിപ്പിച്ച്‌ മുടിയില്‍ പുരട്ടാം. തലയില്‍ ഒരു തുണി ചുറ്റിവെക്കുക. അരമണിക്കൂറിനുശേഷം തണുത്തവെള്ളത്തില്‍ കഴുകാം.
RELATED ARTICLES

Most Popular

Recent Comments