Saturday, May 4, 2024
HomeKeralaവിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ രാജ്യത്തെ പ്രതിസന്ധി നേരിടാൻ കഴിയൂ : എ.ടി ഷറഫുദ്ദീൻ.

വിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ രാജ്യത്തെ പ്രതിസന്ധി നേരിടാൻ കഴിയൂ : എ.ടി ഷറഫുദ്ദീൻ.

വിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ രാജ്യത്തെ പ്രതിസന്ധി നേരിടാൻ കഴിയൂ : എ.ടി ഷറഫുദ്ദീൻ.

നിബ്റാസ് അമീൻ കരുവാട്ടിൽ.
വടക്കാങ്ങര : വിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാൻ കഴിയുകയൊള്ളൂവെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടി ഷറഫുദ്ദീൻ. എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സമ്മേളനം ടാലന്റ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ് അദ്ധ്യക്ഷത വഹിച്ചു.
എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ഐ അനസ് മൻസൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹൽഖ അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ സമാപന ഭാഷണം നടത്തി.
കെ ബാസിൽ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്റാസ് കരുവാട്ടിൽ സ്വാഗതവും സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ നന്ദിയും പറഞ്ഞു.
മിൻഹാജ്, ഫർദാൻ ഹുസൈൻ, പി.കെ ബാസിൽ, സനീം കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.
—————–
Photo Caption: എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടി ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments