Friday, April 19, 2024
HomeLiteratureഎന്‍റെ ചെറുപ്പത്തിലെ ഗാന്ധി ജയന്തി. (അനുഭവ കഥ)

എന്‍റെ ചെറുപ്പത്തിലെ ഗാന്ധി ജയന്തി. (അനുഭവ കഥ)

എന്‍റെ ചെറുപ്പത്തിലെ ഗാന്ധി ജയന്തി. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഒക്റ്റോബർ 2 ഗാന്ധി ജയന്തി.
ഞാനോക്കേ സ്കൂളിൽ പഠിക്കുമ്പോൾ ഗാന്ധി ജയന്തി ആഘോഷിക്കുന്നത്‌ ഒരു സേവന വാരം ആണു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സേവന വാരം. ഒക്റ്റോബർ രണ്ടു മുതൽ ഒന്ന് രണ്ട്‌ അങ്ങനെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം.
ആദ്യ ദിവസം മുതൽ ആശുപത്രി, റോഡുകൾ അങ്ങനെ ഒന്നോന്നായി വൃത്തിയാക്കി വരും. ഓരോ ദിവസവും ഉച്ചയാകുമ്പോൾ സ്കൂളിൽ ഭക്ഷണം ഉണ്ട്‌.
അത്‌ ഒരു ദിവസം അദ്ധ്യാപകരുടെ വകയാണെങ്കിൽ. അടുത്ത ദിവസം കുട്ടികളുടെ വക അങ്ങനെ ആണു.
അതിൽ ഏറ്റവും വലിയ തമാശ കുട്ടികളുടെ പൈസ പിരിവാണു. കൂട്ടികളുടെ പൈസ പിരിച്ച്‌ ആദ്യം ഓഫീസിൽ അടക്കുന്ന ക്ലാസിനു ഒരു കവർ മിഠായി ഈ സേവനവാരം അവസാനിക്കുന്ന ദിവസം നടക്കുന്ന സ്റ്റേജ്‌ പരിപാടിയിൽ ക്ലാസും ഡിവിഷനും പറഞ്ഞു കൊടുക്കുന്നതാണു. ഇത്‌ വാങ്ങുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൽസരമാണു. ഇതിൽ സാധാരണ മുന്നിലെത്തുന്നത്‌ ഞങ്ങളുടെ സ്കൂളിൽ രണ്ട്‌ അദ്ധ്യാപകർ ആണു. ഒന്നു ശാന്തസാറും. ഈ ശാന്ത സാർ എന്നേ തയ്യൽ പഠിപ്പിച്ച ഗോപി അണ്ണന്റെ ഭാര്യയാണു. മറ്റോന്ന് ഡെൻസിൽ സാറുമാണു. ഇവരു രണ്ടും കുട്ടികളുടെ പൈസ മുന്നേ അങ്ങ്‌ ഓഫീസിൽ അടയ്ക്കും. പിന്നെട്‌ ആണു കുട്ടികളിൽ നിന്ന് പൈസ പിരിക്കുന്നത്‌. അങ്ങനെ എനിക്ക്‌ ഏഴാം ക്ലാസിൽ ശാന്ത സാറിന്റെ കയ്യിൽ നിന്ന് മിഠായിയും. ഒൻപതാം ക്ലാസിൽ ക്ലാസ്‌ റ്റീച്ചർ ആയിരുന്ന ഡെൻസിൽ സാറിന്റെ കയ്യിൽ നിന്നും മിഠായി കിട്ടിയിട്ടുണ്ട്‌.
ഒരു ദിവസം പായസം ആണെങ്കിൽ അടുത്ത ദിവസം വയനയില കൊണ്ടുണ്ടാക്കിയ തെരളി അപ്പം ആകും. എനിക്ക്‌ ഓർമ്മ വരുന്നു. ഞാൻ അന്ന് മൂന്നാം ക്ലാസിൽ ആണു. വെള്ളമണൽ സ്കൂളിന്റെ തെക്കേ അറ്റത്തുള്ള കെട്ടിടത്തിൽ വയനയില അപ്പം വിതരണം ചെയ്യാൻ വന്ന ശിവരാജണ്ണന്റെ കയ്യിൽ നിന്ന് ചൂട്‌ കാരണം പാത്രം നിലത്ത്‌ വീണതും ഞങ്ങൾ കുട്ടികളുടെ പ്രാർത്തന കൊണ്ട്‌ ഒന്നും നിലത്ത്‌ പോകാതെ കിട്ടിയതും. അടുത്ത ദിവസം സ്കൂളിന്റെ വക നല്ല രീതിയിൽ വച്ച ഗോതമ്പ്‌ ചോറും അങ്ങനെ നീണ്ട്‌ പോകും. ഏഴാം ദിവസം വിവിധ ഇനം പരിപാടികളാണു.
ലളിതഗാനം സമൂഹ ഗാനം ചലച്ചിത്ര ഗാനം മോണോ ആക്റ്റ്‌ മിമിക്രി ഫാൻസി ഡ്രസ്സ്‌ അങ്ങനെ ഒരുപാട്‌ പരിപാടികൾ. എന്റെ കൊച്ചിലെ ആണെങ്കിലും ഇപ്പോഴും ഓർമ്മയുണ്ട്‌. ഞങ്ങളുടെ സ്കൂളിനുമുന്നിൽ ഐസ്ക്രീം വിറ്റിരുന്ന ഒരാളിന്റെ മകൻ നല്ലൊരു പാട്ടുകാരനായിരുന്നു. അന്ന് അദ്ദേഹം പാടിയ പാട്ട്‌ ശിൽപ്പികൾ നമ്മൾ ഭാരത ശിൽപ്പികൾ നമ്മൾ എന്ന ഗാനം ആയിരുന്നു.
പിന്നീട്‌ നടന്ന ഫാൻസി ഡ്രസ്സ്‌ മൽസരത്തിൽ എന്റെ സഹപാടി ആബ്ദുൽ റഷീദിന്റെ ചേട്ടൻ വയലിൽ കണ്ടം ഉഴുകുന്ന കാളയും കലപ്പയുമായി വന്ന് സ്കൂൾ അങ്കണത്തിലൂടെ ഓടി അവതരിപ്പിച്ച്‌ രണ്ടാം സമ്മാനം വാങ്ങിച്ചതും. അപ്പുണ്ണന്റെ കൂടെ പഠിച്ച നൗഷാദ്‌ പെൺ വേഷം കെട്ടി മുലക്കച്ച കെട്ടി കുളിച്ചിട്ട്‌ പോകുന്ന വേഷത്തിനു ഒന്നാം സമ്മാനം വാങ്ങിയതും.
ഒരിക്കൽ സേവന വാരത്തോട്‌ അനുബന്ധിച്ച്‌ നടന്നു കൊണ്ടിരുന്ന കസേര കളി കാണാൻ പിള്ളാരെല്ലാം കൂടി നിന്നപ്പോൾ പിറകിൽ വന്ന് നിന്ന് കളികാണാൻ ശ്രെമിച്ച ആളിനെ തിരിഞ്ഞു നോക്കാതെ കൈ പിറകിലോട്ട്‌ ഇട്ട്‌ ഒരു ഞവ്ട്‌ കൊടുത്തതും. ഞവ്ടും കൊണ്ട്‌ തിരിഞ്ഞ്‌ നോക്കാതെ സ്ഥലം വിട്ട അദ്ധ്യാപകനേയും ഒന്നും ജീവിച്ചിരിക്കുന്നിടത്തോളം ഗാന്ധി ജയന്തി ദിവസങ്ങളിൽ മറക്കാൻ കഴിയില്ല.
RELATED ARTICLES

Most Popular

Recent Comments