Friday, April 26, 2024
HomeAmericaക്രൈസ്തവ ഗാന രചയിതാവ് ശ്രീ.അനിയൻ വർഗീസ്-ഡാളസിൽ ഒക്ടോബർ 1ന്.

ക്രൈസ്തവ ഗാന രചയിതാവ് ശ്രീ.അനിയൻ വർഗീസ്-ഡാളസിൽ ഒക്ടോബർ 1ന്.

ക്രൈസ്തവ ഗാന രചയിതാവ് ശ്രീ.അനിയൻ വർഗീസ്-ഡാളസിൽ ഒക്ടോബർ 1ന്.

പി.പി.ചെറിയാന്‍.
ഡാളസ്: മലയാള ക്രൈസ്തവ കൂട്ടായ്മകളിൽ ഏറെ പ്രചാരം നേടിയ 40ലേറെ മാരാമൺ കൺവൻഷൻ ഗാനങ്ങൾ ഉൾപ്പടെ 150ലധികം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ് ശ്രീ.അനിയൻ വർഗീസ് തന്റെ അനുഭവകഥകൾ വിശദീകരിക്കുന്ന ഹൃദയാവർജ്ജകമായ മ്യൂസിക്കൽ ഈവനിംഗ് ഡാളസ് മലയാളികൾക്കായി ഒരുക്കുന്നു.
ഒക്ടോബർ ഒന്നിന് വൈകുന്നേരം 5.30 മുതൽ 7.45 വരെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പാലിൽ (2116 Old Denton Rd. Carrollton) വച്ചു നടത്തപ്പെടുന്ന ഈ പ്രത്യേക പരിപാടിയിൽ ‘ടീം ഇൻസ്പിറേഷൻസ്’ സംഗീതമൊരുക്കും. വിവിധ ചർച്ച് ക്വയറുകളുടെ ആലാപനവും പ്രത്യേക അനുഭവമാകും. പരിപാടിക്കുശേഷം ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments