Sunday, September 29, 2024
HomeAmericaകേരളാറൈറ്റേഴ്‌സ്‌ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും.

കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും.

കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും.

എ.സി. ജോര്‍ജ്ജ്.
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടെയുംസംയുക്ത സംഘടനയായകേരളാറൈറ്റേഴ്‌സ്‌ഫോറംസമവായത്തിലൂടെ പുതിയ പ്രവര്‍ത്തകസമിതിയെതെരഞ്ഞെടുത്തു. സെപ്തംബര്‍ 24-ാം തീയതിവൈകുന്നേരം നിലവിലെ പ്രസിഡന്റ്മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയില്‍
പതിവുപോലെഹ്യൂസ്റ്റനിലെസ്റ്റാഫോര്‍ഡിലുള്ളകേരളാഹൗസ്ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ഗ്രെയിറ്റര്‍ഹ്യസ്റ്റനിലും, പരിസരങ്ങളിലുംഒരാഴ്ചയോളം നീണ്ടുനിന്ന ഹാര്‍വിചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷം കൂടിയ ആദ്യ കേരളറൈറ്റേഴ്‌സ്‌ഫോറംമീറ്റിംഗ്ആയിരുന്നുഇത്. കേരളഹൗസുംഓഡിറ്റോറിയവുംവെള്ളപ്പൊക്കത്തില്‍ നിന്ന് പരിക്കുകളില്ലാതെരക്ഷപ്പെട്ടുവെന്നു പറയാം.
കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പുതിയ പ്രവര്‍ത്തകസമിതിയിലേക്ക്‌ഡോക്ടര്‍സണ്ണിഏഴുമറ്റൂര്‍ പ്രസിഡന്റ്, ഡോക്ടര്‍മാത്യുവൈരമണ്‍ സെക്രട്ടറി, മാത്യുമത്തായി ട്രഷറര്‍എന്നിങ്ങനെ എതിരില്ലാതെതെരഞ്ഞെടുപ്പു നടത്തി.
തുടര്‍ന്ന് പതിവു പോലെയുള്ള പ്രതിമാസ സാഹിത്യസമ്മേളനമായിരുന്നു. ജോണ്‍ മാത്യുമോഡറേറ്ററായി പ്രവര്‍ത്തിച്ചു. അമേരിക്കയിലേക്കുംവിവിധ രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃതവും, അനധികൃതവുമായകുടിയേറ്റങ്ങളേയും, അതിലെ മാനുഷിക പ്രശ്‌നങ്ങളേയും, ഭീകര പ്രവര്‍ത്തനങ്ങളേയും ഒക്കെ ആധാരമാക്കിജോണ്‍ കുന്തറ പ്രബന്ധമവതരിപ്പിക്കുകയുംചര്‍ച്ചകള്‍ക്കു നേതൃത്വംകൊടുക്കുകയുംചെയ്തു. ജോസഫ്തച്ചാറയുടെ ”മണിപ്രവാളം” എന്ന കഥയായിരുന്നുഅടുത്ത ഇനം. കഥാകൃത്തിന്റെകഥാ പാരായണത്തിനുശേഷംകഥയുടെക്രാപ്റ്റ്, സാരാംശം, സന്ദേശം, എല്ലാംവിശദമാക്കികൊണ്ടുള്ള ഒരു നിരൂപണവും, പഠനവും, ആസ്വാദനവുംഅവിടെ നടന്നു.
ചര്‍ച്ചാ സമ്മേളനത്തില്‍ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ പ്രമുഖരായഎഴുത്തുകാരും, നിരൂപകരും, സാഹിത്യാസ്വാദകരുമായമാത്യു നെല്ലിക്കുന്ന്, ഡോക്ടര്‍സണ്ണിഏഴുമറ്റൂര്‍, ജോണ്‍ മാത്യു, ഡോക്ടര്‍മാത്യുവൈരമണ്‍, എ.സി. ജോര്‍ജ്ജ്, ടോം വിരിപ്പന്‍, ബാബുകുരവക്കല്‍, ടി.എന്‍. സാമുവല്‍, ജോണ്‍ കുന്തറ, മാത്യുമത്തായി, ഈശൊജേക്കബ്, ദേവരാജ്കാരാവള്ളി, സലീംഅറയ്ക്കല്‍, ഇന്ദ്രജിത്ത് നായര്‍, നയിനാന്‍ മാത്തുള്ള, ശങ്കരന്‍കുട്ടി പിള്ള, മോട്ടിമാത്യു, ജോര്‍ജ്ജ്‌ടൈറ്റസ്, ജോസഫ്തച്ചാറ, മേരികുരവക്കല്‍, ഗ്രേസി നെല്ലിക്കുന്ന്, വല്‍സന്‍ മഠത്തിപ്പറമ്പില്‍, അന്ന മാത്യു, കുര്യന്‍ മ്യാലില്‍, ബോബിമാത്യു, ജോസ് കുര്യന്‍, തുടങ്ങിയവര്‍ചര്‍ച്ചയില്‍സജീവമായി പങ്കെടുത്തു.11
RELATED ARTICLES

Most Popular

Recent Comments