Friday, April 19, 2024
HomeLiteratureഒരു രാത്രി കഥ. (കഥ)

ഒരു രാത്രി കഥ. (കഥ)

ഒരു രാത്രി കഥ. (കഥ)

മിലാല്‍ കൊല്ലം.
ഇന്ന് ഒരിത്തിരി തമാശ ആയിക്കോട്ട്‌.
മഴക്കാലം വന്ന് കഴിഞ്ഞാൽ പിന്നെ രാത്രിയിൽ ജോലിയും കഴിഞ്ഞ്‌ വന്നു ഭക്ഷണവും കഴിച്ച്‌ അങ്ങിറങ്ങും വയലിലെ തോട്ടു വരമ്പിലോട്ട്‌. കൂട്ടുകാർക്കും ജോലി ഉള്ളത്‌ കൊണ്ട്‌ അവരും രാത്രിയിൽ ആണു വരുന്നത്‌. തോട്ടുവരമ്പിൽ ചെല്ലുക കുറച്ച്‌ മീനെ പിടിക്കുക ഞങ്ങൾക്ക്‌ ഒരു സ്തലം ഉണ്ട്‌ അവിടെ കൊണ്ട്‌ വരിക പൊരിക്കുക തിന്നുക കൂടെ കപ്പയും കാണും. ഒരു ദിവസം ഒരു ബ്രാലിനെ പിടിച്ച്‌ വെട്ടാൻ ഒരുങ്ങിയതും മീൻ അതിന്റെ പള്ള ഒന്ന് ഒട്ടിച്ചിട്ട്‌ ഒരൊറ്റ ചാട്ടമാണു. അത്‌ ഇപ്പോഴും എന്നെ തിരക്കി അവിട കറങ്ങുന്നുണ്ട്‌ എന്നാണു കേൾവി.
അങ്ങനെ ഒരു ദിവസം രാത്രി ഞാൻ വന്നു ഭക്ഷണം കഴിച്ചു ഉറക്കവും ആയി. രാത്രി ഒരു പന്ത്രണ്ട്‌ മണി ആയപ്പോൾ എന്റെ കൂട്ടുകാർ വന്ന് വിളിക്കുന്നു. മീൻ പൊരിച്ചതും കപ്പയും റെഡി എന്ന് പറഞ്ഞു കൊണ്ട്‌. അന്ന് ഇവർ മീൻ പിടിക്കാൻ പോയത്‌ ഞാൻ അറിഞ്ഞില്ല. അങ്ങനെ ഞാൻ എഴുന്നേറ്റ്‌ പോകുന്നത്‌ കണ്ടിട്ട്‌ അമ്മ ചോദിച്ചു എവിടെ പോകുന്നു? ഞാൻ പറഞ്ഞു- ഗ്രൗണ്ടിൽ പോകുന്നു.
ഞാൻ പോയി അവിടെ ചെന്ന് കഴിക്കാൻ തുടങ്ങിയതും അമ്മ ഉറച്ച്‌ വിളിക്കുന്നു ഹരിലാലെ ഹരിലാലെ എന്നും പറഞ്ഞ്‌ അതും രാത്രി പന്ത്രണ്ട്‌ മണിക്ക്‌. അപ്പോ എന്റെ കൂട്ടുകാർ പറഞ്ഞു ഓടി പൊക്കോ എന്ന്. അങ്ങനെ ഞാൻ തിരിച്ച്‌ വന്നപ്പോൾ അമ്മ ചോദിച്ചു എവിടെ പോയി ഞാൻ പറഞ്ഞു ഗ്രൗണ്ടിൽ പോയത സമയം തെറ്റിയത്‌ കൊണ്ട്‌ തിരിച്ചു പോന്നു എന്ന്.
അപ്പോഴല്ലേ അറിയുന്നത്‌. ഞാൻ ഗ്രൗണ്ടിൽ പോകുന്നു എന്ന് പറയുന്നത്‌ കേട്ടിട്ട്‌ അമ്മ അടുക്കളയിൽ പോയി ചോറുവയ്ക്കാൻ കലത്തിൽ വെള്ളം വച്ചു. കുറച്ച്‌ കഴിഞ്ഞിട്ടും കോഴി കൂവുന്നില്ലാ. നേരം വെളുക്കുന്ന ഒരു ലക്ഷണവും ഇല്ല. അമ്മ ഉറങ്ങുകയായിരുന്ന പെങ്ങളെ വിളിച്ചുണർത്തി സമയം തിരക്കി. പെങ്ങൾ പറഞ്ഞു പന്ത്രണ്ട്‌ മണി കഴിഞ്ഞതേ ഒള്ളു എന്ന്. പാവം അമ്മ.
എല്ലാ ദിവസവും രാവിലെ അഞ്ജ്‌ മണിക്ക്‌ ഞാൻ ഗ്രൗണ്ടിൽ പോകാൻ ചെന്നില്ലെങ്കിൽ എന്നെ വന്ന് വിളിക്കുന്ന ഒരാളുണ്ട്‌. തിലകരാജൻ. അന്ന് രാത്രി പന്ത്രണ്ട്‌ മണിക്ക്‌ എഴുന്നേറ്റ്‌ പോയ കാര്യം ഒന്നും അറിയാതേ തിലകരാജൻ രാവിലെ വന്നു എന്നെ വിളിക്കാൻ. അമ്മ അതു കേട്ടിട്ട്‌ വന്ന് ഒരു പിടി വഴക്ക്‌ അങ്ങ്‌ കൊടുത്തു അവനു. രാത്രിയും വന്ന് വിളിച്ചു ഇപ്പോ ഇതാ രാവിലെയും വന്നിരിക്കുന്നു. അവൻ അന്തം വിട്ട കുന്തം പോലെ നിൽക്കുവാ.
കാലം എത്ര കഴിഞ്ഞാലും അമ്മമാർ നമുക്ക്‌ വേണ്ടി എന്തെല്ലാം സഹിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments