അഞ്ച് ലക്ഷം രൂപ നല്‍കി 16കാരിയെ വിവാഹം കഴിച്ച 77കാരനായ ഒമാന്‍ ശൈഖ് അറസ്റ്റിലായി.

അഞ്ച് ലക്ഷം രൂപ നല്‍കി 16കാരിയെ വിവാഹം കഴിച്ച 77കാരനായ ഒമാന്‍ ശൈഖ് അറസ്റ്റിലായി.

0
1558
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: അഞ്ച് ലക്ഷം രൂപ നല്‍കി 16കാരിയെ വിവാഹം കഴിച്ച 77കാരനായ ഒമാന്‍ ശൈഖ് ഹൈദരാബാദില്‍ അറസ്റ്റിലായി. വിവാഹത്തിന് കാര്‍മികത്വം വഹിച്ച ഖാദിയും അറസ്റ്റിലായിട്ടുണ്ട്.
പിതാവിന്‍റെ സഹോദരിക്ക് ഒമാന്‍ ശൈഖ് അഞ്ച് ലക്ഷം രൂപ നല്‍കിയതായും തന്‍റെ സമ്മതമില്ലാതെ മസ്ക്കറ്റിലേക്ക് കൊണ്ടുപോയതായും 16കാരി തന്നെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ മാതാവാണ് ഇതുസംബന്ധിച്ച്‌ പൊലീസില്‍ നേരത്തേ പരാതി നല്‍കിയത്. എട്ടാം ക്ളാസില്‍ പഠിക്കുന്ന കുട്ടി വിവാഹ വേഷത്തില്‍ നരച്ചയാളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും മാതാവ് പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു. ഒമാന്‍ ശൈഖ് വെളുത്ത വസ്ത്രം ധരിച്ചും പെണ്‍കുട്ടി കറുത്ത വസ്ത്രം ധരിച്ചും നില്‍ക്കുന്ന മറ്റൊരു ഫോട്ടോയും മാതാവ് ഹാജരാക്കിയിരുന്നു. ഒരു ഹോട്ടലില്‍ വെച്ചാണ് ഖാദി വിവാഹം നടത്തിക്കൊടുത്തതെന്നും പരാതിയിലുണ്ട്.
വിവാഹശേഷം ഒമാന്‍ സ്വദേശി മസ്ക്കത്തിലേക്ക് തിരിച്ചുപോയതായും പിന്നീട് തന്‍റെ ബാലികാവധുവിന് വിസ അയച്ചതായും പറയുന്നു.

Share This:

Comments

comments