Friday, April 19, 2024
HomeKeralaഫോണ്‍ ബുക്ക് ചെയ്തു ; കിട്ടിയത് തേപ്പുപെട്ടി.

ഫോണ്‍ ബുക്ക് ചെയ്തു ; കിട്ടിയത് തേപ്പുപെട്ടി.

ഫോണ്‍ ബുക്ക് ചെയ്തു ; കിട്ടിയത് തേപ്പുപെട്ടി

ജോണ്‍സണ്‍ ചെറിയാന്‍.
ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകള്‍ ജനപ്രിയമാകുന്നതിന് അനുസരിച്ച്‌ ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമാകുകയാണ്. ഓഫറുകള്‍ കേള്‍ക്കുമ്ബോഴേക്കും അതിന് പിന്നാലെ പോകുന്നവരാണ് ഭൂരിഭാഗവും.ലാഭം പ്രതീക്ഷിച്ച്‌ സാധനങ്ങള്‍ വാങ്ങുകയും അബദ്ധം പറ്റുകയും ചെയ്തവര്‍ നിരവധിയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരം വാഗ്ദാനങ്ങളില്‍ വീണു തട്ടിപ്പിനിരയായവരാണ്.
ഒരു ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റിലൂടെയാണ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഇസ്തിരിപ്പെട്ടി ഓര്‍ഡര്‍ ചെയ്തത്. 217 രൂപ ജിഎസ്ടി ഉള്‍പ്പടെ 1515 രൂപ മുടക്കിയപ്പോള്‍ കിട്ടിയത് പ്രവര്‍ത്തന രഹിതമായ പഴയ ഇസ്തിരിപ്പെട്ടിയാണ് കിടിലന്‍ പാക്കറ്റില്‍ വീട്ടിലെത്തിയത്. തുരുമ്ബെടുത്തതും പൊട്ടിയ ഇലക്‌ട്രിക് വയറുകള്‍ സെല്ലോടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ചതുമായ തേപ്പുപെട്ടിക്കൊപ്പം ഒരു വര്‍ഷത്തെ ഗ്യാരന്റി കാര്‍ഡും ലഭിച്ചതോടെ യുവാവ് അന്തം വിട്ടു. ഏതായാലും ഓണ്‍ലൈന്‍ കമ്ബനിയുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് അറിയിച്ചതായി യുവാവ് പറയുന്നു.
11,000 രൂപ വിലയുള്ള ഫോണ്‍ 3250 രൂപയ്ക്ക്- വെഞ്ഞാറമൂട് നിവാസിയായ യുവാവാണ് വാഗ്ദാനത്തില്‍ വീണത്. ഫോണ്‍ കോളിലൂടെയായിരുന്നു വാഗ്ദാനം.
‘നിങ്ങളുടെ ഫോണ്‍ നമ്ബറില്‍നിന്നു കൂടുതല്‍ ഫോണ്‍ കോള്‍ ഉള്ളതിനാല്‍ സമ്മാനമായി കമ്ബനി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നു’ – ആദ്യം ഈ വാഗ്ദാനം യുവാവിന് വിശ്വാസ്യയോഗ്യമായി തോന്നിയില്ല. 11,000 രൂപ വിലയുള്ള ഫോണ്‍ 3250 രൂപ അടച്ചാല്‍ ലഭിക്കുമെന്നുള്ള വാഗ്ദാനം യുവാവ് നിരസിച്ചു. എന്നാല്‍ കുറച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ കോള്‍ വന്നു. പോസ്റ്റ്മാന്‍ ഫോണ്‍ കൊണ്ടുവരുമ്ബോള്‍ മാത്രം പണം നല്‍കിയാല്‍ മതി.
യുവാവ് ഫോണ്‍ കട്ടുചെയ്തെങ്കിലും താമസിയാതെ പാഴ്സല്‍ എത്തി. പണം കൊടുത്തു പാഴ്സല്‍ വാങ്ങി തുറന്ന യുവാവ് ഞെട്ടി. ഒരിഞ്ചു മാത്രം വലുപ്പമുള്ള, ഓടുകൊണ്ടു നിര്‍മിച്ച നാലുസ്വര്‍ണ നിറത്തിലുള്ള ലോക്കറ്റുകളും ഒരു വിരലിന്റെ വലുപ്പമുള്ള സരസ്വതി വിഗ്രഹവും.വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. ഇതുപോലെ നിരവധി പേരാണ് ദിവസവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നത്. പലരും നാണക്കേട് കാരണം തനിയ്ക്ക് പറ്റിയ അബദ്ധം മറച്ചു വെയ്ക്കുന്നവരാന്.
RELATED ARTICLES

Most Popular

Recent Comments