Thursday, May 2, 2024
HomeAmericaമാനിഷ സിങ്ങിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല.

മാനിഷ സിങ്ങിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല.

മാനിഷ സിങ്ങിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല.

പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ മാനിഷസിംഗിന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല നല്‍കി നിയമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സെപ്റ്റംബര്‍ 11ന് അറിയിച്ചു.
അലാസ്ക്കയില്‍ നിന്നുള്ള സെനറ്റര്‍ ഡാന്‍ സുള്ളിവാന്റെ ചീഫ് കൗണ്‍സില്‍ ആന്റ് സീനിയര്‍ പോളിസി അഡ് വൈസറായി പ്രവര്‍ത്തിക്കുന്ന ഫ്ളോറിഡായില്‍ നിന്നുള്ള മനീഷ എക്ണോമിക്സ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി റിവിക്കില്‍ രാജിവെച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ മനീഷ പുതിയ തസ്തിക ഏറ്റെടുക്കും.
അമേരിക്കന്‍ പ്രസിഡന്റായി ട്രമ്പ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിന്‍ രാജിവെച്ചത്. അന്നുമുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് മയാമിയില്‍ നിന്നും പത്തൊമ്പതാം വയസ്സില്‍ ബി.എ.ഡിഗ്രി എടുത്ത മനീഷ അമേരിക്കന്‍ യൂണിവേഴ്സിറ്റി വാഷിംഗ്ടണ്‍ കോളേജ് ഓഫ് ലൊയില്‍ നിന്നും എല്‍.എല്‍.എം.ഡിഗ്രിയും കരസ്ഥമാക്കി.
ഉത്തര്‍ പ്രദേശില്‍ നിന്നം മാതാപിതാക്കളോടൊപ്പമാണ് മനീഷ ഫ്ളോറിഡായില്‍ എത്തിയത്.
സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍ ഫോറിന്‍ റിലേഷന്‍സ് കൗണ്‍സില്‍ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മനീഷയുടെ സ്ഥാനലബ്ദി ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരം കൂടിയാണ്.5

 

RELATED ARTICLES

Most Popular

Recent Comments