പാസ്റ്റർ ഈശോ ഫിലിപ്പ് കാനഡയില്‍ നിര്യാതനായി.

0
906

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: പാസ്റ്റർ ഈശോ ഫിലിപ്പ് (72) കാനഡയിൽ ഇന്നലെ നിര്യാതനായി.  ഭാര്യ : ഏലികുട്ടി (നിരണം). കോട്ടയം വടവാതൂർ ശാലോം കുടുംബാംഗമാണ് പാസ്റ്റർ ഈശോ ഫിലിപ്പ്.

ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ ഏറ്റവും ശക്തനായ പ്രഭാഷകനായ പാസ്റ്റർ പി. എം. ഫിലിപ്പിന്‍റെ മകനാണ് പാസ്റ്റർ ഈശോ ഫിലിപ്പ്. കുമ്പനാടിനടുത്തുള്ള പൂവത്തൂർ പൊടിമലയിൽ നിന്നു സുവിശേഷ പ്രവർത്തനത്തിനായി കോട്ടയത്ത് കുടിയേറിപാർത്തവരായിരുന്നു പാസ്റ്റർ പി. എം. ഫിലിപ്പിന്‍റെ കുടുംബം.

അമേരിക്കയിലെ മലയാളി പെന്തക്കോസ്തുകാരുടെ ഐക്യവേദിയായ പി.സി.എൻ.എക്കെയുടെ 10–ാം മത്തെയും 30–ാം മത്തെയും കോൺഫറൻസുകളുടെ കൺവീനറായിരുന്നു അദ്ദേഹം.

ശാലോം ബൈബിൾ കോളേജിന്‍റെ പ്രിൻസിപ്പൾ ആയിരുന്ന പാസ്റ്റർ  ഈശോ ഫിലിപ്പ് കാനഡയിൽ സഭകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This:

Comments

comments