Saturday, April 27, 2024
HomeNewsകള്ളനെ പിടികൂടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.

കള്ളനെ പിടികൂടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.

കള്ളനെ പിടികൂടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: കള്ളനെ പിടികൂടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. അക്ര റെയില്‍ വേ സ്റ്റേഷനിലാണ് സംഭവം. കള്ളന്റെ ഷര്‍ട്ടില്‍ പിടികിട്ടിയ കോമള്‍ പരീദ പ്ലാറ്റ്ഫോമിന്റെ വക്കിലാണ് തലയടിച്ച്‌ വീണത്. തലപൊട്ടി ചോരയൊഴുകിയ പരീദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷമീം മൊല്ല (20) എന്നയാളാണ് പരീദയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചുപറിച്ച്‌ ട്രെയിന് പുറത്തേയ്ക്ക് ചാടിയത്. പരീദയും തൊട്ട് പിന്നാലെ ചാടി. തലപൊട്ടി ചോരയൊലിച്ചിട്ടും പരീദ ഷമീമിന്റെ ഷര്‍ട്ടിലെ പിടിവിട്ടിരുന്നില്ല. ഷമീമിനെ ഓടിക്കൂടിയവര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
സ്ക്രീന്‍ പൊട്ടിയെങ്കിലും ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ പരീദയെ ബന്ധുക്കള്‍ ഉടനെ കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സില്‍ പ്രവേശിപ്പിച്ചു. ചെവിയില്‍ നിന്നും ആന്തരീക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പരീദ സുഖം പ്രാപിച്ച്‌ വരികയാണ്.
RELATED ARTICLES

Most Popular

Recent Comments