ക്ഷേത്രം.. (കവിത)

ക്ഷേത്രം.. (കവിത)

0
471
അശോകൻ പുത്തൂർ. (Street Light fb group)
ശ്രീകോവിലും
വിഗ്രഹവും പോലെയാണ്
സ്നേഹവും
പ്രണയവും…..
ഗോപുരത്തിനു മുകളിലെ
താഴികക്കുടമാണ് ഉമ്മ….
വ്യഥകൊണ്ട് കൽവിളക്ക്
സങ്കടങ്ങൾ ചീന്തിത്തെറുത്ത്
കണ്ണീരിൽ ദീപങ്ങൾ.
നോക്കാൽ അർച്ചന.
വാക്കാൽ നൈവേദ്യം.
മൗനം നിർമ്മാല്യം.
കനവുകൊണ്ട് ചുറ്റുവിളക്ക്…..
ശാന്തിയും
ഭക്തനും
കാണിക്കയും ബലിയും
നമ്മൾതന്നെ…….

 

Share This:

Comments

comments