Thursday, May 9, 2024
HomeGulfകനത്തമഴയെ തുടര്‍ന്ന്​ മുംബൈ നഗരത്തില്‍ ഗതാഗതം സ്​തംഭിച്ചു.

കനത്തമഴയെ തുടര്‍ന്ന്​ മുംബൈ നഗരത്തില്‍ ഗതാഗതം സ്​തംഭിച്ചു.

കനത്തമഴയെ തുടര്‍ന്ന്​ മുംബൈ നഗരത്തില്‍ ഗതാഗതം സ്​തംഭിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. നഗരത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വെളളം കയറിയിരിക്കുകയാണ്. റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിലെ ഗതാഗതവും താറുമാറായി.
റെയില്‍- റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയം വൈകി. കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പോകുന്ന മംഗള എക്സ്പ്രസ് (12617) ബോംബെ കല്യാണ്‍ ജങ്ഷനും ഗുസാവല്‍ ജങ്ഷനും ഇടയില്‍ വഴിതിരിച്ചുവിട്ടു.
നഗരത്തിന്റെ പലഭാഗങ്ങളിലും അടുത്ത 48 മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments