Sunday, May 19, 2024
HomeNewsഖത്തര്‍ എയര്‍വേസിലെ ജീവനക്കാരന്‍ കുഴഞ്ഞു വീണു: വിമാനം അടിയന്തിരമായി ഇറക്കി.

ഖത്തര്‍ എയര്‍വേസിലെ ജീവനക്കാരന്‍ കുഴഞ്ഞു വീണു: വിമാനം അടിയന്തിരമായി ഇറക്കി.

ഖത്തര്‍ എയര്‍വേസിലെ ജീവനക്കാരന്‍ കുഴഞ്ഞു വീണു: വിമാനം അടിയന്തിരമായി ഇറക്കി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജീവനക്കാരന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേസിെന്‍റ ക്യു.ആര്‍ 964 എന്ന വിമാനമാണ് ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. വിമാനം പറന്നുയര്‍ന്നതിനു ശേഷം തളര്‍ച്ചതോന്നിയ ജീവനക്കാരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും അടിയന്തരചികിത്സ നല്‍കി ഇയാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിെന്‍റ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 
RELATED ARTICLES

Most Popular

Recent Comments