Sunday, May 19, 2024
HomeLiteratureകാലനും ഞാനും മുഖാമുഖം. (അനുഭവ കഥ)

കാലനും ഞാനും മുഖാമുഖം. (അനുഭവ കഥ)

കാലനും ഞാനും മുഖാമുഖം. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
മരണത്തേ മുഖാമുഖം കണ്ട നിമിഷം. നവംബർ 3 1985.
ആ സമയത്ത്‌ എനിയ്ക്ക്‌ എല്ലാ ദിവസവും പനിയാണു. ഏതെല്ലാം മരുന്നു കഴിച്ചിട്ടും അസുഖത്തിനു ഒരു കുറവും ഇല്ല. അങ്ങനെ ഷിയ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം രക്തം പരിശോതിച്ചു ഇസിനൊഫീൽസ്‌ 13%. ഡോക്റ്റർ ഒരു ഗുളിക കുറിച്ച്‌ തന്നിട്ട്‌ ഇത്‌ രാവിലെയും വൈകിട്ടും കഴിയ്ക്കാൻ പറഞ്ഞു. ഞാൻ അന്ന് കൊട്ടിയം അപ്സര മെഡിക്കൽസിൽ നിൽക്കുകയാണു. അങ്ങനെ ഞാൻ കടയിൽ ചെന്നു ഗുളിക വാങ്ങി ഒരെണ്ണം കഴിച്ചു. വൈകുന്നേരം ആയപ്പോൾ ശരീരം മൊത്തം തടിച്ചു കയറി. എന്റെ ശരീർത്തിനു അത്‌ പിടിയ്ക്കുന്നില്ല. ഡോക്റ്ററോട്‌ ചെന്നു പറഞ്ഞു. ഡോക്റ്റർ ആ ഗുളിക മാറ്റിയിട്ട്‌ അലർജി ആവാതിരിയ്ക്കാൻ കൂടിയും എന്നാൽ ഇസിനൊഫീൽസ്‌ കുറയുകയും ചെയ്യുന്ന ഒറ്റ ഗുളിക കുറിച്ചു തന്നു. ഞാൻ പോയി അതും വാങ്ങി കഴിച്ചു അപ്പോൾ അതും എന്റെ ശരീർത്തിനു പിടിയ്ക്കുന്നില്ല. ഡോക്റ്ററോട്‌ വന്നു പറഞ്ഞു.
ഡോക്റ്റർ പറഞ്ഞു മില്ലാലെ ഒരു അസുഖവും ഇല്ലാത്ത ആളിനെ പിടിച്ച്‌ രക്തം പരിശോധിച്ചാലും ഇത്രയോക്കേ ഇസിനൊഫീൽസ്‌ അവരുടെ ശരീരത്തിലും ഉണ്ടാകും അതുകൊണ്ട്‌ ലാൽ ഇനി ഗുളിക കഴിയ്ക്കണ്ട. സൈക്കിളിലും മറ്റും പോകുമ്പോൾ ഒരു തൂവാല കൈയിൽ വച്ചിട്ട്‌ മൂക്ക്‌ പൊത്തി പിടിയ്ക്കണം പൊടി അടിയ്ക്കാതിരിയ്ക്കൻ. കടയിൽ നിൽക്കുന്നിടത്ത്‌ പങ്ക ഉപയോഗിയ്ക്കാതിരിയ്ക്കുക അതുപോലെ രാത്രിയിൽ വരുമ്പോൾ മഞ്ഞുണ്ടെങ്കിൽ തലയിൽ ഒരു തുണി കെട്ടുക . അങ്ങനെ ഞാൻ ഇതെല്ലാം അക്ഷരം പ്രതി അനുസരിച്ചു അതിനുശേഷം പൊടി വലിച്ചാൽ പോലും തുമ്മില്ല അസുഖമെല്ലാം പമ്പകടന്നു ദൈവകാരുണ്ണ്യം കൊണ്ട്‌ അലർജി പനി എനിയ്ക്ക്‌ ഇതുവരെ വന്നിട്ടില്ല. ആ കാലഘട്ടത്തിൽ കേരളത്തിൽ അങ്ങോളമിങ്ങൊളം നടക്കാറുള്ള കൈ വെട്ടും കാൽ വെട്ടും മയ്യനാട്ടും നടന്നു. രാത്രി ഒൻപത്‌ മണികഴിഞ്ഞ്‌ കടയടച്ചിട്ട്‌ കൊട്ടിയത്ത്ന്ന് മയ്യനാട്ടേയ്ക്ക്‌ വരുന്ന എനിയ്ക്ക്‌ തിരിയണ്ടത്‌ ഇടത്തോട്ട്‌ ആണു.
അതിനുമുൻപ്‌ വലത്തോട്ട്‌ ഒരു വഴിയുണ്ട്‌. ആ വഴിയേ ആറേഴുപേർ വരുന്നു ഞാൻ കണ്ടു. അപ്പോ അതിൽ ഒരുവൻ പറഞ്ഞു ദാ പോകുന്നു. ഞാൻ തലയിൽ തുണികൊണ്ട്‌ കേട്ടിയിട്ടുണ്ട്‌ ആളിനെ അറിയില്ല. ദാാ പോകുന്നു എന്ന് കേട്ടപാതി അവന്മാർ എല്ലാം എന്റെ പിന്നാലെ പാഞ്ഞു. ഞാൻ സൈക്കിൾ വേകത്തിൽ ചവിട്ടി ഇടത്തോട്ട്‌ ഞങ്ങളുടെ റോഡിൽ കയറി വീട്ടിലേയ്ക്ക്‌ വിട്ടു പക്ഷേ വന്നവർ എന്നെ എന്തെങ്കിലും ചെയ്യുമെന്ന് ആയപ്പോൾ ഞാൻ വീടുവരെ എത്തില്ല എന്ന് മനസിലാക്കിയിട്ട്‌ സൈക്കിൾ വളച്ച്‌ പാട്ടത്തിൽ വാസുദേവൻ മുതലാളിയുടെ വീട്ടിലേയ്ക്ക്‌ ഇടിച്ച്‌ കയറി. അവിടുന്നു സനലണ്ണൻ (ഇപ്പേ കേരളകൗമുദി) ഇറങ്ങി വന്നു. എന്നോട്‌ കാര്യം തിരക്കി. നീ ഇവിടെ നില്ല് ഞാൻ നോക്കാം എന്നു പറഞ്ഞു പോയി അദ്ദേഹം ചെല്ലുമ്പോൾ ഇവരെല്ലാം ഞാൻ തിരിച്ച്‌ ഇറങ്ങി ചെല്ലുന്നത്‌ കാത്ത്‌ നിൽക്കുകയാണു. അപ്പോ സനലണ്ണൻ കാര്യം തിരക്കിയിട്ട്‌ പറഞ്ഞു അത്‌ നമ്മുടെ ഹരിലാൽ ആണു. അപ്പോൾ അവർ പറഞ്ഞത്‌ ആൾ മാറി ഇവിടെ വെട്ട്‌ നടക്കുമായിരുന്നു എന്ന് പറഞ്ഞ്‌ അവർ പോയി അതോട്‌ കൂടി എന്റെ തലയിൽ തുണികൊണ്ടുള്ള കേട്ടും നിർത്തി.
RELATED ARTICLES

Most Popular

Recent Comments