Friday, April 26, 2024
HomeLiteratureമുഹമ്മദിന്റെ ഹോട്ടൽ (മമ്മദിന്റെ ഹോട്ടൽ). (അനുഭവ കഥ)

മുഹമ്മദിന്റെ ഹോട്ടൽ (മമ്മദിന്റെ ഹോട്ടൽ). (അനുഭവ കഥ)

മുഹമ്മദിന്റെ ഹോട്ടൽ (മമ്മദിന്റെ ഹോട്ടൽ). (അനുഭവ കഥ)

മിലാല്‍ കൊല്ലം. 
ഒരു പ്രധാനപ്പെട്ട വിഷയം ആണു ഇതെന്ന് എനിക്ക്‌ തോന്നുന്നൂ. എല്ലാവർക്കും തോന്നണമെന്നില്ല.
നമ്മടെ നാട്ടിൽ സ്വതന്ത്ര്യം ഉള്ളത്‌ കൊണ്ട്‌ എന്തുമാവാം. മാധ്യമങ്ങൾ ആയാലും സോഷ്യൽ മീഡിയ ആയാലും നൊണയും കൊതിയും പറച്ചിലുകാരായാലും ആരെയും എന്തു വേണമെങ്കിലും പറയാം. ഇതെല്ലാം കേട്ട്‌ ശീലിച്ചവർ വിദേശ രാജ്യത്തേയ്ക്ക്‌ ജോലിക്ക്‌ വരുമ്പോൾ പ്രത്യകം ശ്രദ്ധിക്കണം അല്ലെങ്കിൽ പണി പാളും.
ഞാൻ മുൻപ്‌ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിക്കടുത്തായി ഒരു ഹോട്ടൽ ഉണ്ടായിരുന്നു അവിടുന്നും കുറേ നാൾ ഭക്ഷണം കഴിച്ചു. ആ സമയങ്ങളിൽ കമ്പനിയിൽ ആരേങ്കിലും നാട്ടിൽ പോകുകയോ അല്ലെങ്കിൽ ആർക്കേങ്കിലും എന്തെങ്കിലും വിശേഷമോ ഉണ്ടെങ്കിൽ പാർട്ടി ഉറപ്പാണു. അങ്ങനെ പാർട്ടി ഉള്ളപ്പോൾ ഈ മമ്മദിനോടും നേരുത്തേ പറഞ്ഞേക്കും. അപ്പോൾ പാർട്ടി ഉള്ള ദിവസം മമ്മദ്‌ കടയിലെ കച്ചവടം ഒന്നും നോക്കില്ല. ഒരു ആറുമണിയാകുമ്പോൾ പതിനഞ്ച്‌ പേപ്പർ ഗ്ലാസുമായി ഇഞ്ഞ്‌ കമ്പനിയിൽ വരും. ഈ ഗ്ലാസ്‌ മമ്മദിന്റെ വക സൗജന്യം ആണു. പിന്നെ മമ്മദ്‌ തിരിച്ചു പോകുന്നത്‌ പാർട്ടി കഴിഞ്ഞിട്ടാണു. അത്രക്ക്‌ സ്നേഹം ആണു മമ്മദിനു ഞങ്ങളോട്‌.
അതേ പക്ഷം ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്‌ സെയിൽസ്‌ മാനേജർ മുഹമ്മദ്‌ നാസർ അദ്ദേഹം ആണു എല്ലാം. ഇദ്ദേഹം അറബിയാണു. ഒരു ആറു ആറരയടി പൊക്കം അതിന്റെ വണ്ണം. ഞാൻ കുറേ വർഷം അവിടെ ജോലി ചെയ്തെങ്കിലും ഒരു ദിവസം പോലും ഇദ്ദേഹം അവധി എടുത്ത്‌ കണ്ടിട്ടില്ല. പക്ഷേ ഒരു ദിവസം ഞാൻ നോക്കിയപ്പോൾ ഇദ്ദേഹം ഒരു വടിയുമിടിച്ചു കൊണ്ട്‌ വരുന്നു. കാൽ വയ്യ. എന്നിട്ടും അവധിയെടുത്തില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇദ്ദേഹം അസുഖം ഒക്കേ മാറി വരുന്നു. അങ്ങനെ ഇദ്ദേഹത്തിന്റെ ജോലി എല്ലാം ചെയ്തു കൊടുക്കുന്ന ഒരു രാജസ്ഥാനി ഉണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചു എന്ത്‌ മരുന്നു കഴിച്ചു? അപ്പോൾ അദ്ദേഹം പറഞ്ഞു അത്‌ ഗോപാലിയ തൈലം ഇട്ടു അങ്ങനെ മാറി. ഞാൻ അപ്പോൾ ഏ കൊള്ളാല്ലോ അതെവിടുന്നു കിട്ടി? പിന്നെട്‌ ഞാൻ വിശദമായി അന്വാക്ഷിച്ചപ്പോൾ അറിഞ്ഞു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഗോപാലെട്ടന്റെ കൈ വശം ഉണ്ടായിരുന്ന കോട്ടക്കലിൽ നിന്ന് വാങ്ങിയ എണ്ണയായിരുന്നു അദ്ദേഹത്തിനു കൊടുത്തതും അസുഖം മാറിയതും അതു പിന്നെ ഗോപാലിയ തൈലം ആയതും.
അങ്ങനെ ഒരു ദിവസം കമ്പനിയിൽ ആരോ പറഞ്ഞു മുഹമ്മദ്‌ നിറുത്തി പോകുന്നു എന്ന്. അങ്ങോട്ടും ഇഞ്ഞോട്ടും പറഞ്ഞ്‌ പറഞ്ഞ്‌ കമ്പനി മൊത്തം പാട്ടയി. ഇദ്ദേഹത്തിനു കമ്പനിയിൽ തന്നെ ഒരാളുമായി ചെറിയ ഒരു ഇടപാട്‌ ഉണ്ടായിരുന്നു അതുകൊണ്ട്‌ ഇദ്ദേഹം ഓടി ആഫീസ്സിൽ ചെന്നു സാർ പോകുകയാണോ എന്ന് ചോദിച്ചു. പിന്നെ അങ്ങോട്ട്‌ ആരു പറഞ്ഞു എന്നായി. അങ്ങനെ പറഞ്ഞവരെ ഒന്നൊന്നായി ആഫീസ്സിൽ വരുത്തി അവസാനം ആദ്യം പറഞ്ഞ ആളിനെ കിട്ടി. ആദ്യം പറഞ്ഞയാൾ പറഞ്ഞു സാർ ഞാൻ സാർ പോകുന്നെന്നല്ല പറഞ്ഞത്‌. ഹോട്ടലിലെ മമ്മദ്‌ പോകുന്നെന്നാ പറഞ്ഞത്‌. അങ്ങനെ ഒരു വലിയ പ്രശ്നം പരിഹരിച്ചു.
ഒരു ദിവസം എനിക്ക്‌ വെളിയിൽ നിന്ന് ഒരു അറിയിപ്പ്‌ കിട്ടി. ഞങ്ങളുടെ മുതലാളി മരിച്ചു എന്ന് പറഞ്ഞ്‌. വിശ്വസ്തനായ ആളാണു എന്നോട്‌ പറഞ്ഞത്‌. പക്ഷേ എങ്ങനെ പുറത്ത്‌ പറയും. ഞാൻ പതുക്കേ അകത്ത്‌ പോയി അപ്പോൾ അവിടെയുള്ള അധികാരിയോട്‌ കാര്യം തിരക്കി. അപ്പോൾ അദ്ദേഹം ഏയ്‌ – അത്‌ ചുമ്മാതെ പറയുന്നതാണു മില്ലാലെ. ഞാൻ ഇഞ്ഞ്‌ തിരിച്ചു പോണു. കുറച്ച്‌ കഴിഞ്ഞപ്പോൾ അദ്ദേഹം മറുവശത്ത്‌ കൂടി എന്റെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു. മില്ലാൽ ഞാൻ രാവിലെ അറിഞ്ഞു. പക്ഷേ നമുക്ക്‌ ഔദ്യോഗികമായി ലെറ്റർ കിട്ടാതെ പുറത്ത്‌ മിണ്ടാൻ പറ്റില്ല. നോട്ടീസ്‌ വരട്ടേ അപ്പോൾ ഇവിടെ ഒട്ടിക്കാം അതുവരെ രഹസ്യമായി ഇരുന്നാൽ മതി. അതാണു വിദേശ രാജ്യങ്ങളിൽ നടക്കുന്നത്‌. ഒരാൾ പിരിഞ്ഞ്‌ പോകുന്നത്‌ വരെ കമ്പനി നോട്ടീസ്‌ ഇടും അതുവരെ ചോദിക്കാനോ പറയാനോ പാടില്ല. അഥവ അങ്ങനെ സംഭവിച്ചാൽ നാളെ പണി കാണില്ല എന്നേ ഒള്ളു. അതുപോലെ കമ്പനിയിൽ ഫോട്ടോസ്‌ എടുപ്പ്‌ വീഡിയോ എടുപ്പ്‌ ഇതൊക്കേ എടുക്കാൻ അനുവതിച്ചവർക്ക്‌ മാത്രമേ അനുവാതം ഉള്ളു.
അറിവില്ലാത്തവർക്ക്‌ വേണ്ടി മാത്രം എഴുതി എന്നേ ഒള്ളു. എല്ലാവർക്കും നല്ലത്‌ മാത്രം പ്രതീക്ഷിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments