Thursday, May 2, 2024
HomeKeralaതിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജില്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജില്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജില്‍ വേര്‍പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ എന്‍ജിന്‍ ബോഗിയില്‍നിന്നു വേര്‍പെട്ടു. അപകടം ഒഴിവായത് തലനാരിഴ്ക്ക്. നിറയെ യാത്രക്കാരുമായി പോയ തിരുവനന്തപുരം-ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിന്റെ എന്‍ജിനാണ് ഓട്ടത്തിനിടെ വേര്‍പ്പെട്ടത്.
വേഗത കുറവായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ സുരക്ഷിതരെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്‍ജിന്‍ വീണ്ടും ഘടിപ്പിച്ചശേഷം ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതിന് മുമ്ബും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments