Thursday, April 25, 2024
HomeLiteratureഒരു കാര്യം ഏറ്റാൽ അത്‌ നടപ്പിലായിരിക്കണം. (അനുഭവ കഥ)

ഒരു കാര്യം ഏറ്റാൽ അത്‌ നടപ്പിലായിരിക്കണം. (അനുഭവ കഥ)

ഒരു കാര്യം ഏറ്റാൽ അത്‌ നടപ്പിലായിരിക്കണം. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഇന്നു കാലം ഒരുപാട്‌ മാറിയിരിക്കുന്നു. ദൈവം മുതൽ മനുഷ്യൻ വരെ ഏൽക്കുന്ന കാര്യം പിന്നെ വെള്ളത്തിൽ വരച്ച വര പോലെയാണു.
ഏറ്റവും കൂടുതൽ ഞാൻ ഏറ്റു എന്ന് പറഞ്ഞിട്ട്‌ വാക്ക്‌ മാറുന്നത്‌ ആരോക്കേയാണന്ന് എല്ലാവർക്കും അറിയാം.
ഒരിക്കൽ എന്റെ കൊഛഛന്റെ മകൻ ആറ്റിങ്ങൽ ആരാമം സന്തോഷിനു ഒരു കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനു എഴുതി വന്നു. അപ്പോൾ ഈ ജോലി കിട്ടണമെങ്കിൽ ആരെങ്കിലും ഒരു നേതാവിനെ കൊണ്ട്‌ ഒന്ന് പറയിക്കണം. അങ്ങനെ അടുത്തുള്ള ഒരു നേതാവിനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു. ജോലി നിനക്ക്‌ തന്നെ. ഞാൻ അതിനു വേണ്ടുന്നത്‌ ചെയ്യാം. അങ്ങനെ രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ നേതാവിനെ വീണ്ടും ഒന്നു പോയി കണ്ടു.
അപ്പോൾ നേതാവ്‌ ഞാൻ എല്ലാം സംസാരിച്ചിട്ടുണ്ട്‌. ജോലി നിനക്ക്‌ തന്നെ. അവിടെ ചെല്ലുന്നു അപ്പോൾ നിന്റെ പേരു വിളിക്കുന്നു. നീ കയറി ചെല്ലുമ്പോൾ നിന്നോട്‌ ഇരിക്കാൻ പറയും. അപ്പോൾ തന്നെ മനസിലാക്കുക ജോലി നിനക്ക്‌ തന്നെ എന്ന്.
അങ്ങനെ സന്തോഷ്‌ ഇന്റർവ്യൂവിനു പോയി. അവന്റെ പേരു വിളിച്ചു. കയറി ചെന്നു. അപ്പോൾ ഇന്റർവ്യൂ നടത്താൻ ഇരിക്കുന്നവർ ചായ കുടിക്കുന്ന സമയം ആയതു കൊണ്ടു സന്തോഷിനും കൊടുത്തു ഒരു ചായ. അങ്ങനെ അതൊക്കേ കഴിഞ്ഞ്‌ വന്ന് നേതാവിനെ കണ്ട്‌ കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ഓ ചായയും തന്നാ…. അത്‌ ഞാൻ കണ്ട്‌ സംസാരിച്ചതിന്റെ പേരിൽ ആണു. പേടിക്കണ്ട ധൈര്യമായി പൊയ്ക്കൊ. പക്ഷേ വർഷം കുറേ ആയി ഇതുവരെ ജോലി കിട്ടിയില്ല.
ഇതുപോലെ ഒരാൾ വേറേ ഒരു നേതാവിനെ പോയി കണ്ടു. ആ നേതാവ്‌ ഒരു കാര്യം ചെയ്തു. ശുപാർശ്ശ ചെയ്യാൻ പോയപ്പോൾ ആ പയ്യനെ കൂടെ കൂട്ടി. എന്നിട്ട്‌ സംസാരിക്കാൻ പോകുന്ന ആളിന്റെ റോഡരികിൽ പയ്യനെ നിർത്തിയിട്ട്‌ ഗേറ്റ്‌ തുറന്ന് അകത്ത്‌ ചെന്നു ബല്ലടിച്ചപ്പോൾ അവിടുത്തേ ആൾ ഇറങ്ങി വന്നു. അപ്പോൾ അദ്ദേഹത്തോട്‌ റോഡിലോട്ട്‌ കൈ ചൂണ്ടി കൊണ്ട്‌ എന്തൊക്കയോ പറയുന്നുണ്ട്‌. കുറച്ച്‌ സമയം കഴിഞ്ഞ്‌ യാത്ര പറഞ്ഞ്‌ ഇറങ്ങി ഈ പയ്യന്റെ സമീപം എത്തിയിട്ട്‌ വീണ്ടും തിരിഞ്ഞ്‌ സാർ ഒന്നു ശ്രദ്ധിക്കണേ? അപ്പോൾ അകത്ത്‌ നിന്ന് അദ്ദേഹം ഞാൻ ശ്രദ്ധിക്കാം.
അവിടെ ശരിക്കു നടന്നത്‌ ഇദ്ദേഹം പയ്യനെ വെളിയിൽ നിറുത്തിയിട്ട്‌ അകത്ത്‌ ചെന്ന് വെളിയിൽ ഈ പയ്യനെ നോക്കിക്കൊണ്ട്‌ അദ്ദേഹത്തോട്‌ സാർ ഞാൻ ഇതു വഴി പോകുകയായിരുന്നു. അപ്പോൾ വലിയ ഒരു മൂർക്കൻ പാമ്പ്‌ സാറിന്റെ പുരയിടത്തിൽ കൂടി പോകുന്നത്‌ കണ്ടു. അത്‌ ഇവിടെ എവിടെയെങ്കിലും കാണും കുട്ടികളൊക്കേ ഉള്ളതല്ലെ ഒന്നു പറഞ്ഞിട്ട്‌ പോകാം എന്ന് വിചാരിച്ചു. ശരി എന്നാൽ ഞാൻ പോകട്ടേ എന്ന് പറഞ്ഞു ഗേറ്റിന്റെ അടുത്തു വന്നു ഒന്നുകൂടി ശ്രദ്ധിക്കണം എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ശ്രദ്ധിക്കാം എന്നും പറഞ്ഞു. പയ്യനോട്‌ പറഞ്ഞു പേടിക്കണ്ട ജോലി നിനക്ക്‌ തന്നെ.
ഒരിക്കൽ ഒരു പാമ്പാട്ടി വന്നിട്ട്‌ മതിൽ കെട്ടിനുള്ളിൽ കടന്നു വീട്ടുകാരെ വിളിച്ചിട്ട്‌ പറഞ്ഞു ഈ പുരയിടത്തിൽ ഉഗ്ര വിഷമുള്ള പാമ്പുണ്ട്‌ ഞാൻ പിടിച്ചു കൊള്ളട്ടേ. എനിക്ക്‌ എന്തെങ്കിലും പൈസ തന്നാൽ മതി എന്ന്.
അങ്ങനെ പാമ്പാട്ടി മകുടി ഊതി തുടങ്ങിയപ്പോൾ പാമ്പ്‌ ഇറങ്ങി വന്നു. പാമ്പാട്ടിയുടെ കണ്ണു വെട്ടിച്ച്‌ വീട്ടുടമസ്തൻ ഒരു കവളി മടൽ എടുത്ത്‌ പാമ്പിന്റെ തലയ്ക്ക്‌ തന്നെ ഒറ്റയടി അടിച്ചു പാമ്പ്‌ ചാവുകയയും ചെയ്തു. പാമ്പാട്ടി നിലവിളിയും തുടങ്ങി. പാമ്പാട്ടി മുൻപേ കൊണ്ടു വന്നു വിട്ട പാമ്പ്‌ ആയിരുന്നു അത്‌
ഞാൻ ആറാം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലം. മയ്യനാട്‌ ചന്തമുക്കിൽ ഗോപി അണ്ണന്റെ തയ്യൽ കടയിൽ തയ്യൽ പഠിയ്ക്കാൻ പോകുന്നു. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മാത്രം. ഒരു ദിവസം രാവിലെ പതിനൊന്ന് മണി സമയം ചന്തയിൽ നല്ല തിരക്ക്‌. ഞാൻ ഗോപി അണ്ണൻ തയ്ക്കുന്നതും നോക്കി ഇരിയ്ക്കുകയാ. അപ്പോൾ കടയുടെ മുന്നിൽ ഒരാൾ സൈക്കിൾ കൊണ്ട്‌ വച്ചിട്ട്‌ എന്നെവിളിച്ചു പറഞ്ഞു ഒന്ന് നോക്കിക്കൊള്ളണേന്ന് ഞാൻ പറഞ്ഞു നോക്കാമെന്ന്. അയാൾ പോയി കഴിഞ്ഞപ്പൊൾ ഗോപിയണ്ണൻ എന്നോട്‌ പറഞ്ഞു എഴുന്നേൽക്കാൻ എന്നിട്ട്‌ പറഞ്ഞു ആ സൈക്കിളിന്റെ അടുത്ത്‌ ചെന്ന് നിന്ന് നോക്കാൻ നീ ഏറ്റത്‌ അല്ലെ അപ്പോ അത്‌ ആരും എടുത്ത്‌ കൊണ്ട്‌ പോകാൻ പാടില്ല. അന്ന് ഞാൻ ഒരു കാര്യം പഠിച്ചു. എന്തെങ്കിലും ഒന്ന് ഏറ്റാൽ അത്‌ ഉത്തരവാതത്തോട്‌ കൂടി ചെയ്ത്‌ കൊടുക്കണം അല്ലെങ്കിൽ ഏക്കാൻ പോകരുത്‌. അത്‌ ഇന്നും തുടരുന്നു.
RELATED ARTICLES

Most Popular

Recent Comments