Friday, April 26, 2024
HomeMurderമരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു.

മരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു.

മരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മദ്യപിച്ചെത്തുന്ന മകന്‍റെ ഉപദ്രവത്തില്‍ നിന്നും മരുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. മുംബൈ മന്‍ഖുര്‍ദിലാണ് സംഭവം. അമ്മ അന്‍വാരി ഇദ്രിസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകന്‍ നദീം നയിം ആണ് കൊല്ലപ്പെട്ടത്. മകന്റെ ഉപദ്രവത്തില്‍ നിന്ന് മകളെ രക്ഷിക്കാനാണ് കൊന്നതെന്ന് അമ്മ പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പായിരുന്നു അലഹബാദ് സ്വദേശിനിയായ യുവതിയുമായി നദീമിന്റെ വിവാഹം. മദ്യത്തിനും മറ്റു ലഹരിക്കും അടിമയായ നദീം ഭാര്യയെ ക്രൂരമായി മര്‍ദ്ധിച്ചിരുന്നു. അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. മകള്‍ പോയതിന്‍റെ വിഷമത്തില്‍ കഴിഞ്ഞ അന്‍വാരി പിന്നീട് മകന്‍ ഒരുപദ്രവും ഉണ്ടാക്കില്ല എന്ന ഉറപ്പു നല്‍കി മരുമകളെ വീട്ടിലേയ്ക്ക് കൊണ്ടു വന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഇയാള്‍ മര്‍ദ്ധനം തുടര്‍ന്നു. ഉടന്‍ മരുമകളെയും മകളെയും അടുത്ത വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. ഇതിന്റെ ദേഷ്യത്തില്‍ മകന്‍ അമ്മയെ മര്‍ദ്ധിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മകനെ തള്ളിയിട്ട് കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നു.
പുലര്‍ച്ചെ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹത്തിനരികില്‍ അന്‍വാരി കരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments