Sunday, May 5, 2024
HomeKeralaമുഹമ്മദുണ്ണി ഒളകരക്ക് വടക്കാങ്ങരയുടെ ആദരവ്.

മുഹമ്മദുണ്ണി ഒളകരക്ക് വടക്കാങ്ങരയുടെ ആദരവ്.

മുഹമ്മദുണ്ണി ഒളകരക്ക് വടക്കാങ്ങരയുടെ ആദരവ്.

അഫ്സല്‍.
വടക്കാങ്ങര : വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായ മുഹമ്മദുണ്ണി ഒളകരക്ക് വടക്കാങ്ങരയുടെ ആദരവ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അവാര്‍ഡ് നേടിയ മുഹമ്മദുണ്ണി ഒളകരയെ വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ആദരിച്ചു. ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് പൊന്നാട അണിയിക്കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.
കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തോളം സജീവമായ കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനാണ് മുഹമ്മദുണ്ണി ഒളകര. ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യുദയകാംക്ഷിയും പ്രമോട്ടറുമാണ്. അദ്ദേഹത്തിന് ലഭിച്ച ഈ അംഗീകാരം നാടിന്റെയും സ്ഥാപനത്തിന്റെയും അഭിമാനകരമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.
നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ യു.പി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര,  ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിന്ധ്യ ഐസക്, പി.കെ ആറ്റക്കോയ തങ്ങള്‍, സൈതലവി അറയ്ക്കല്‍, അനീസ് ചുണ്ടയില്‍, ഹന്‍ഷില പട്ടാക്കല്‍, യാസര്‍ വടക്കാങ്ങര പ്രസംഗിച്ചു.
ഫോട്ടോ : കഴിഞ്ഞ വര്‍ഷത്തെ മികച്ച റോട്ടറി ക്ലബ്ബ് പ്രസിഡന്റിനുള്ള അവാര്‍ഡ് നേടിയ മുഹമ്മദുണ്ണി ഒളകരക്ക് കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് മെമന്റോ സമ്മാനിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments