Friday, April 19, 2024
HomeKeralaമുരുകന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി.

മുരുകന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി.

മുരുകന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:  കൊല്ലത്ത് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുരുകന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
മുരുകന്റെ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്ബോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അതേസമയം മുരുകന്റെ മരണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments