Thursday, March 28, 2024
HomeNewsഅമിതവേഗത്തില്‍ ഓടിച്ച ആഢംബര ബൈക്ക്​ മതിലിലിടിച്ച്‌​യുവാവ്​ മരിച്ചു.

അമിതവേഗത്തില്‍ ഓടിച്ച ആഢംബര ബൈക്ക്​ മതിലിലിടിച്ച്‌​യുവാവ്​ മരിച്ചു.

അമിതവേഗത്തില്‍ ഒാടിച്ച ആഢംബര ബൈക്ക്​ മതിലിലിടിച്ച്‌​യുവാവ്​ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.     
ന്യൂഡല്‍ഹി: അമിതവേഗത്തില്‍ ഒാടിച്ച ആഢംബര ബൈക്ക് മതിലിലിടിച്ച്‌യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയിലെ മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. അമിത വേഗത്തില്‍ ബൈക്ക് ഒാടിച്ച മൂന്നംഗ സംഘത്തിലെ ഹിമാന്‍ഷു ബന്‍സാല്‍ എന്ന 24 കാരനാണ് മരിച്ചത്. ഡല്‍ഹിയിലെ കൊനാട്ട് പ്ളേസില്‍ നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് യാത്രചെയ്യവെയാണ് അപകടം. റോഡു മുറിച്ചു കടന്ന വൃദ്ധനെ ഇടിക്കാതിരിക്കാന്‍ ബൈക്കിെന്‍റ വേഗം കുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അമിതവേഗത്തിലായിരുന്ന ബൈക്ക് കാല്‍നടയാത്രക്കാരനെ തട്ടി സമീപത്തുള്ള ലേഡി ഇര്‍വില്‍ കോളജിെന്‍റ മതിലില്‍ തട്ടി ഹിമാന്‍ഷു തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഹിമാന്‍ഷുവിനെയും യാത്രക്കാരനെയും എല്‍.എന്‍.ജെ.പി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
സ്പോര്‍ട്ട്സ് ബൈക്ക് റൈഡറായ ഹിമാന്‍ഷു ബെനെല്ലി ടി.എന്‍.ടി 600i ബൈക്കാണ് ഒാടിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ വരുന്ന ബൈക്കാണിത്. കൂടെ യാത്രചെയ്തിരുന്ന സുഹൃത്തിെന്‍റ ഹെല്‍മെറ്റില്‍ കാമറ വെച്ചിരുന്നു. റേസിെന്‍റ മുഴുവന്‍ ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ വിവേക് വിഹാര്‍ സ്വദേശിയാണ് ഹിമാന്‍ഷു. അമിതവേഗത്തില്‍ ബൈക്ക് ഒാടിച്ചതിന് ഹിമാന്‍ഷുവിനു സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
RELATED ARTICLES

Most Popular

Recent Comments