Saturday, April 20, 2024
HomeAmericaബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയം സില്‍വര്‍ ജൂബിലി നിറവില്‍.

ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയം സില്‍വര്‍ ജൂബിലി നിറവില്‍.

ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയം സില്‍വര്‍ ജൂബിലി നിറവില്‍.

ജോയിച്ചന്‍ പുതുക്കുളം.
ബോസ്റ്റണ്‍: 1992 ഓഗസ്റ്റ് 14,15 തീയതികളില്‍ പുണ്യശ്ശോകനായ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ ക്ലീമീസ് തിരുമേനി കൂദാശ ചെയ്ത് സമര്‍പ്പിച്ച ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയം അതിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി സമാപനവും, 25-മത് വലിയ പെരുന്നാളും വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 19,20 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.
ആഘോഷ പരിപാടികള്‍ ഓഗസ്റ്റ് 19-നു ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഓഗസ്റ്റ് 20-നു ഞായറാഴ്ച വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, തുടര്‍ന്നു പെരുന്നാള്‍ ശുശ്രൂഷകളും, നടത്തും. അതിനുശേഷം സ്‌നേഹവിരുന്നും, ജൂബിലി സമാപന മീറ്റിംഗും, വിവിധ കലാപരിപാടികളും
Maynard High School- (1 Tiger Drive, Maynard, MA 01754) -ല്‍ വച്ചു നടക്കും.
ആഘോഷങ്ങളില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ആയൂബ് മോര്‍ സില്‍വാനോസ്, നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ഡയോസിസ് മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, സഹോദര ഇടവകകളിലെ വൈദീകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ സംബന്ധിക്കും.
ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയ സ്ഥാപക വികാരി വാഴയില്‍ ഏബ്രഹാം തോമസ് കോര്‍എപ്പിസ്‌കോപ്പ പഴയകാല അനുഭവങ്ങളിലുണ്ടായ കോട്ടങ്ങളിലും നേട്ടങ്ങളിലും അധിഷ്ഠിതമായ പ്രത്യേക പ്രഭാഷണം നടത്തും.
മാസാച്യുസെറ്റ്‌സ് ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി കമ്മീഷണര്‍ സുനിലാ തോമസ് ജോര്‍ജ് അമേരിക്കന്‍ സമൂഹത്തില്‍ ജനിച്ചുവളരുന്ന മലയാളി സമൂഹത്തിന്റെ ഭാവി വിജയത്തിനായുള്ള ചിന്തയില്‍ പ്രത്യേക പ്രഭാഷണം നടത്തും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി യാക്കോബായ സഭയുടെ അനുഗ്രഹീത വൈദീകന്‍ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പയുടെ “കുടുംബം ദൈവത്തിന്റെ ദാനം’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നു ദിവസത്തെ ധ്യാനം ഓഗസ്റ്റ് 25,26,27 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഉണ്ടായിരിക്കും.
ആഘോഷങ്ങള്‍ വിജയപ്രദമാക്കുന്നതിന് വികാരി റവ. ഫാ. ഏബ്രഹാം പൂന്നൂസ്, വൈസ് പ്രസിഡന്റ് ഏബ്രഹാം വി. ഏബ്രഹാം, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ മജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
RELATED ARTICLES

Most Popular

Recent Comments