Thursday, March 28, 2024
HomeKeralaപിങ്ക് പട്രോളിംഗ് സംവിധാനത്തിന് ഒന്നാം പിറന്നാള്‍.

പിങ്ക് പട്രോളിംഗ് സംവിധാനത്തിന് ഒന്നാം പിറന്നാള്‍.

പിങ്ക് പട്രോളിംഗ് സംവിധാനത്തിന് ഒന്നാം പിറന്നാള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നഗരങ്ങളിൽ ആരംഭിച്ച പിങ്ക് പട്രോളിങ് സംവിധാനത്തിന് ഒന്നാം വയസ്. സ്ത്രീ സുരക്ഷക്ക് വേണ്ടി കഴിഞ്ഞ കേരള സർക്കാർ രൂപം നൽകിയതാണിത്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വനിതകള്‍ മാത്രമടങ്ങുന്ന കേരള പോലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. 2016 ആഗസ്റ്റ് 15 ന് തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പിങ്ക് പട്രോളിങ്
സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി വിഭാവനം ചെയ്ത കേരള സർക്കാരിന്റെ പദ്ധതിയാണ് പിങ്ക് പട്രോൾ.വനിത പോലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള പിങ്ക് പട്രോൾ സംഘത്തിന് കാർ, അടിയന്തര സാഹചര്യങ്ങളിൽ നേരിടാനുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്
കേരളം മാതൃകയാകുന്നു
സ്ത്രീ സുരക്ഷക്ക് കേരളം മറ്റു സംസ്ഥാനങ്ങളെ വെച്ചു നോക്കുകയാണെങ്കിൽ ഏറ്റുവും മുന്നിലാണ്.കൂടാതെ കേരള പോലീസിന്റെ പിങ്ക് പട്രോൾ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്.
പിങ്ക് പോലീസിന്റെ സേവനങ്ങൾ
സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പട്രോളിങ് നടത്തുന്നത് . സ്ത്രീകളില്‍ സുരക്ഷിതത്വബോധം പകരാനും സുരക്ഷ വര്‍ധിപ്പിക്കാനും ഏറെ സഹായകമാണെന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തല്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്‍പ്പന തുടങ്ങിയവ തടയുന്നതിനും പിങ്ക് പട്രോള്‍ സാന്നിധ്യം ഏറെ സഹായിക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലുള്ള ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോള്‍ സംഘം നല്കുന്നുണ്ട്.
പിങ്ക് പട്രോളിങ് സഹായത്തിനായി
സ്ത്രീകൾക്കും കുട്ടികൾക്കും സഹായത്തിനും അടിയന്തര വിവരങ്ങൾ അറിയിക്കാനും 1515 എന്ന് നമ്പറിലേക്ക് എവിടെ നിന്നും വിളിക്കാം. ഉടനടി പോലീസ് സംഘം സ്ഥലത്തെത്തുകയും സുരക്ഷ നടപടി സ്വീകരിക്കുകയും ചെയ്യും
നഗരത്തിൽ മാത്രമല്ല ഗ്രമത്തിലും
പിങ്ക് പട്രോളിങിന് സഹായ അഭ്യർഥനയുമായി ഗ്രമങ്ങളിൽ നിന്നും ഫോണ്‍ വിളികൾ എത്താറുണ്ട്.നിലവിൽ ഗ്രമങ്ങളിൽ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് പ്രദേശിക പോലീസ് സംവിധാനങ്ങളുപയോഗിച്ച് പരിഹാരം കാണാറുണ്ട്.
പിങ്ക് പട്രോളിങ് വ്യാപിപ്പിക്കുന്നു
തിരുവനന്തപുരത്ത് ആദ്യം ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം തന്നെ കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു.രണ്ടാം വയസ്സിലേക്ക് കടക്കുമ്പോള്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും കൂടുതല്‍ വിപുലപ്പെടുത്താനും ഒരുങ്ങുകയാണ് സര്‍ക്കാരും പോലീസും.
RELATED ARTICLES

Most Popular

Recent Comments