Wednesday, April 24, 2024
HomeLiteratureഎന്‍റെ ചെറുപ്പകാലത്തെ സ്വാതന്ത്ര്യദിനം. (അനുഭവ കഥ)

എന്‍റെ ചെറുപ്പകാലത്തെ സ്വാതന്ത്ര്യദിനം. (അനുഭവ കഥ)

എന്‍റെ ചെറുപ്പകാലത്തെ സ്വാതന്ത്ര്യദിനം. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്റെ ചെറുപ്പ കാലത്തേ സ്വാതന്ത്ര്യദിനം എന്ന് പറയുന്നത്‌ മയ്യനാട്‌ വെള്ളമണൽ സ്കൂൾ അങ്കണം ആയിരുന്നു.
വെള്ളമണൽ സ്കൂൾ എന്ന് പറയുമ്പോൾ നാട്ടുകാരും കുട്ടികളും ഒരു പോലെ പേടിച്ചിരുന്ന അദ്ധ്യാപകൻ ആയിരുന്നു അലക്സാണ്ടർ സാർ. അലക്സാണ്ടർ സാർ സ്കൂളിൽ ഉള്ളപ്പോൾ ഒരു നാട്ടുകാരും സ്കൂളിനുള്ളിലൂടെ കയറി അപ്പുറത്തിറങ്ങി പോകില്ലായിരുന്നു. അത്രയ്ക്ക്‌ പേടി ആയിരുന്നു. എന്നാൽ ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ വെള്ളമണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ തോട്ടുംകര പ്രഭാകരൻ സാർ ആയിരുന്നു. ഞാൻ ഒന്നു കൂടി ഇപ്പോഴുള്ളവർക്ക്‌ വേണ്ടി തെളിച്ചു പറയാം. ഷിയാ ഡോക്റ്ററുടെ ഭാര്യ പിതാവ്‌ ആയിരുന്നു പ്രഭാകരൻ സാർ. ഞാൻ പത്തിൽ ആയപ്പോൾ എന്റെ എസ്‌ എസ്‌ എൽ സി ബുക്കിൽ ഒപ്പുവച്ച പരീക്ഷാ കണ്ഡ്രോളറും പ്രഭാകരൻ സാർ ആയിരുന്നു. പക്ഷേ അദ്ദേഹത്തിനെ അത്ര പേടിയില്ലായിരുന്നു.
എന്നാൽ അന്ന് പേടി സഹ ഹെഡ്മാസ്റ്റർ മുത്തുകുമാരൻ സാറിനെ ആയിരുന്നു. പേടി ആണെങ്കിലും കുട്ടികൾക്ക്‌ അതുപോലെ സ്നേഹവും ആയിരുന്നു. അത്‌ ഓർമ്മപ്പെടുത്തുന്നത്‌ ആ കാലഘട്ടത്തിൽ ഒരു വലിയ അദ്ധ്യാപക സമരം നടന്നു. അന്ന് രണ്ട്‌ അദ്ധ്യാപകരേ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോകുമ്പോൾ ഞങ്ങൾ വിദ്യാർത്തികൾ ഒളിച്ച്‌ നിന്നിട്ട്‌ പോലീസ്‌ ജീപ്പ്പിനു കല്ലെറിഞ്ഞു. ഒന്ന് ഞങ്ങളുടെ പ്രീയങ്കരനായ ഹിന്ദി അദ്ധ്യാപകൻ കാപ്പിൽ പ്രഭാകരൻ സാറിനെ അറെസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോയപ്പോൾ.
കാപ്പിൽ പ്രഭാകരൻ സാറിനു വലിയ മീശയും വലിയ ഹൃദാവും ഉണ്ടായിരുന്നത്‌ കൊണ്ട്‌ മീശ പ്രഭാകരൻ സാർ എന്നും അറിയപ്പെടുമായിരുന്നു. രണ്ട്‌ മുത്തുകുമാരൻ സാറിനെ അറെസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോയപ്പോൾ ആയിരുന്നു. പിന്നെ പേടി കാട്ടഴികത്ത്‌ വിജയൻ സാറിനെ ആയിരുന്നു. അന്നത്തേ കാലത്ത്‌ സമരം ചെയ്യുന്നവരെ ഒതുക്കുന്നത്‌ വിജയൻ സാർ ആയിരുന്നു. ഒരു വലിയ ചൂരലുമെടുത്തുകൊണ്ട്‌ ഒൻപതരമണി ആകുമ്പോൾ പുറത്തു വരും വിജയൻ സാർ പിന്നെ ഒരു കുട്ടികളും പുറത്തു കാണുകയില്ലായിരുന്നു. അതാണു.
പക്ഷേ ഞങ്ങൾ പേടിക്കണ്ടാത്ത അല്ലെങ്കിൽ ഞങ്ങളെ എന്ത്‌ കാണിച്ചാലും അടിക്കാത്ത ഒരു ദിവസമേ ഒള്ളു. അത്‌ സ്വാതന്ത്ര്യദിനം അന്ന് ഞങ്ങൾക്ക്‌ എല്ലാം ഫ്രീ ആണു.
ആഗസ്റ്റ്‌ പതിനഞ്ചിനു രാവിലെ സ്കൂൾ അങ്കണത്തിൽ ഹെഡ്മാസ്റ്റർ കൊടി ഉയർത്തി കഴിഞ്ഞാൽ ഉടൻ തന്നെ… ദേശീയ പതാകയുടെ നിറത്തിലുള്ള പട്ടവും ദേശീയ പതാകയുടെ നിറത്തിലുള്ള വാലുകളുമായി പട്ടം പറത്തൽ ആരംഭിക്കും. അന്ന് വളരെ നീളമുള്ള വാലുള്ള പട്ടത്തിനു ചേരവാലൻ പട്ടം എന്ന് പറയും. അങ്ങനെ ആ വർഷത്തേ പട്ടം പറത്തൽ ആഗസ്റ്റ്‌ പതിനഞ്ചിനു ആരംഭിക്കും. പിന്നെ പട്ടം വിടിൽ അവസാനിക്കുന്നത്‌ ഇരുപത്തിയെട്ടാം ഓണത്തിനു.
എന്റെ എല്ലാ സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യദിനാശംസകൾ……
RELATED ARTICLES

Most Popular

Recent Comments