Saturday, December 6, 2025
HomeKeralaവെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വെടിയേറ്റ് മരിച്ച എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മാസി (21)നെ സ്കൂട്ടറില്‍ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ രണ്ട് സുഹൃത്തുക്കള്‍ മാസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. മാസിനെ ആശുപത്രിയിലെത്തിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിലെത്തിയപ്പോഴേക്കും മാസിന്‍ മരിച്ചിരുന്നു. എയര്‍ഗണ്ണില്‍നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments