Thursday, May 2, 2024
HomeIndiaമൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ജയം.. തൂത്തുവാരി ഇന്ത്യ.

മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ജയം.. തൂത്തുവാരി ഇന്ത്യ.

മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ജയം.. തൂത്തുവാരി ഇന്ത്യ.

ജോണ്‍സണ്‍ ചെറിയാന്‍.
പല്ലക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്സിനും 171 റണ്‍സിനുമാണ് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ തോല്‍പ്പിച്ചത്. 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 181 റണ്‍സിന് ഓളൗട്ടായി. ഒന്നാമിന്നിംഗ്സില്‍ ലങ്ക വെറും 135 റണ്‍സിന് ഓളൗട്ടായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 487 റണ്‍സാണ് എടുത്തത്.
രണ്ടാം ദിവസം തന്നെ തരംഗയെ നഷ്ടമായ ശ്രീലങ്കയെ മൂന്നാം ദിവസം തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ പ്രതിരോധത്തിലാക്കി. കരുണരത്നെ 16, പുഷ്പകരുമാര 1, മെന്‍ഡിസ് 12 എന്നിവരെയാണ് ലങ്കയ്ക്ക് രാവിലെ തന്ന നഷ്ടമായത്. 41 റണ്‍സെടുത്ത ഡിക് വെലയാണ് അവരുടെ ടോപ് സ്കോറര്‍. ഒന്നാം ഇന്നിംഗ്സില്‍ 48 റണ്‍സെടുത്ത ദിനേശ് ചാന്ദിമല്‍ രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സെടുത്തു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരാണ് ലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്സില്‍ നാല് വിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. ബാക്കി രണ്ട് വിക്കറ്റുകള്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനാണ്.
RELATED ARTICLES

Most Popular

Recent Comments