Friday, April 26, 2024
HomeKeralaനെഹ്‌റു ട്രോഫി വിജയി ഗബ്രിയേല്‍ ചുണ്ടന്‍.

നെഹ്‌റു ട്രോഫി വിജയി ഗബ്രിയേല്‍ ചുണ്ടന്‍.

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: ആലപ്പുഴയില്‍ നടന്ന അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ വന്‍പിച്ച വിജയം കൈവരിച്ചു.

പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്.അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.

മല്‍സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്.

RELATED ARTICLES

Most Popular

Recent Comments