ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി.

ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി.

0
1062
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം അമ്മ ഇവിടെയെത്തിയത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്ന് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് താരത്തിനെ കാണാന്‍ അമ്മയെത്തിയതെന്നാണ് വിവരം.
കഴിഞ്ഞ മാസം 10ന് അറസ്റ്റിലായതിന് ശേഷം സഹോദരന്‍ അനൂപ് മാത്രമാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. മകള്‍ മീനാക്ഷിയോടും ഭാര്യ കാവാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് സഹോദരി ഭര്‍ത്താവ് ശരത്തു ഇവരുടെ കൂടെ വന്നെങ്കിലും പ്രവേശനം അനുവദിച്ചില്ല. അറസ്റ്റിലായി ഒരു മാസം കഴിഞ്ഞിട്ടും താരത്തിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് അമ്മ നേരിട്ട് ഇവിടേക്ക് എത്തിയതെന്നും വിവരമുണ്ട്.
പ്രമുഖ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരുന്നു.നേരത്തെ മുന്‍ അഭിഭാഷകന്‍ മുഖേന ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.

Share This:

Comments

comments