എട്ടുവയസുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു.

എട്ടുവയസുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു.

0
297
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: എട്ടുവയസുള്ള കുട്ടിയുടെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച്‌ വച്ച്‌ പൊള്ളിക്കുകയും മര്‍ദിക്കുകയു ചെയ്ത രണ്ടാനച്ഛനും അമ്മയയ്ക്കുമെതിര ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കാട്ടാക്കടയില്‍ പന്നിയോട് കല്ലാമം സ്വദേശിയായ കുട്ടിയ്ക്കാണ് രക്ഷകര്‍ത്താക്കളില്‍ നിന്ന് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. പരിക്കേറ്റ വിദ്യാര്‍ഥി കൂടിയായ എട്ടു വയസുകാരന്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംഭത്തില്‍ രണ്ടാനച്ഛന്‍ സന്തോഷ്, അമ്മ ആന്‍സി എന്നിവര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുടുത്തു.
നിസാര കാരണങ്ങള്‍ പറഞ്ഞാണ് സന്തോഷും ആന്‍സിയും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ചത്. മുതുകത്തും കാലിലും ക്രൂരമായി മര്‍ദിച്ചു. കുഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടിയപ്പോള്‍ പഴുത്ത ചട്ടുകംകൊണ്ട് അമ്മയും അച്ഛനും ചേര്‍ന്ന് പൊള്ളിക്കുകയും ചെയ്തു. കുഞ്ഞ് അവശനായി വീണു. ബഹളം കേട്ട് ബന്ധുക്കള്‍ എത്തി കുഞ്ഞിനെ ആശുപത്രിയയിലും തുടര്‍ന്ന് ഡോണ്‍ബോസ്ക്കോ എന്ന അനാഥാലയത്തിലും എത്തിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.
രണ്ടാനച്ഛന്‍ തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. ആദ്യഭര്‍ത്താവ് മരിച്ചുപോയ ശേഷമാണ് ആന്‍സി മറ്റൊരു വിവാഹം കഴിച്ചത്. കുഞ്ഞിനെ ഒഴിവാക്കാനാണ് ക്രൂരമായി മര്‍ദിക്കുന്നതെന്നും ബന്ധുക്കള്‍ കാട്ടാക്കട പോലീസിന് മൊഴി നല്‍കി. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Share This:

Comments

comments