Friday, April 26, 2024
HomeHealthചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍.

ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍.

ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാല്‍ ഒരുപാട് പേര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ എന്താണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
1. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡ്സ് എന്ന ആന്റി ഓക്സിഡന്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ അത് കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും. ഇതുകൂടാതെ നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍നില ഏകീകരിക്കാനും ഇത് സഹായിക്കും.
2. കൊളസ്ട്രോള്‍ കുറയ്ക്കുന്നു
രക്തത്തിലെ മോശം കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചോക്ലേറ്റ് കഴിച്ചാല്‍ എല്‍ഡിഎല്‍ നില 10 ശതമാനം വരെ കുറയും.
3. സന്തോഷം വര്‍ദ്ധിപ്പിക്കുന്നു
നമ്മുടെ മൂഡ് നന്നായി നിലനിര്‍ത്താനും വിഷാദം അകറ്റി സന്തോഷം പകരാനും ചോക്ലേറ്റുകള്‍ക്ക് സാധിക്കും. ചോക്ലേറ്റ് കഴിക്കുമ്ബോള്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനം വര്‍ദ്ധിച്ചാണ് ഇങ്ങനെ സംഭവിക്കുന്നത്. അതേസമയം മദ്യപിക്കുമ്ബോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ കരളിനെ നശിപ്പിക്കുമ്ബോള്‍ ചോക്ലേറ്റ് വഴി ഉണ്ടാകുന്ന എന്‍ഡോര്‍ഫിന്‍ കരളിനെ ദോഷകരമായി ബാധിക്കുന്നില്ല. കൂടാതെ വിഷാദം അകറ്റുന്ന സെറോടോണിന്‍ നില കൂട്ടാനും ചോക്ലേറ്റ് സഹായിക്കും.
4. ധാതുക്കള്‍
ചോക്ലേറ്റ് നിര്‍മ്മിക്കുന്ന കൊക്കോയില്‍ ഒട്ടേറെ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവയൊക്കെ ധാരാളമായി കൊക്കോയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും.
5. ലൈംഗികശേഷിയെ ഉത്തേജിപ്പിക്കന്നു
ലൈംഗികശേഷിയെ ഉത്തേജിപ്പിക്കാന്‍ ചോക്ലേറ്റിന് സാധിക്കും. പ്രണയം, ലൈംഗികത എന്നീവയെ ഉത്തേജിപ്പിക്കുന്ന തലച്ചോറിലെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കാന്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍, ഫിനൈല്‍ത്തിലാമിന്‍ എന്നിവ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പങ്കാളികളായ സ്ത്രീയും പുരുഷനും ചോക്ലേറ്റ് ശീലമാക്കുന്നത്, അവരുടെ ബന്ധം ദൃഢമാക്കാന്‍ സഹായിക്കും.
RELATED ARTICLES

Most Popular

Recent Comments