Sunday, October 6, 2024
HomeAmericaകനേഡിയന്‍ കോണ്‍സുല്‍ ജനറലായി റാണാ സര്‍ക്കാരിനു നിയമനം.

കനേഡിയന്‍ കോണ്‍സുല്‍ ജനറലായി റാണാ സര്‍ക്കാരിനു നിയമനം.

കനേഡിയന്‍ കോണ്‍സുല്‍ ജനറലായി റാണാ സര്‍ക്കാരിനു നിയമനം.

പി.പി.ചെറിയാന്‍.
ടൊറന്റോ: സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കനേഡിയന്‍ കോണ്‍സുലര്‍ ജനറലയി ഇന്ത്യകനേഡിയന്‍ റാണ സര്‍ക്കാരിനെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രംഡേവ് നിയമിച്ചു. യുഎസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം നടത്തുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന കനേഡിയന്‍ എട്ടംഗ ഉന്നതതല സമിതിയിലെ അംഗമായിരിക്കും റാണാ സര്‍ക്കാരെന്ന് ലിബറല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി.
കാനഡാ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന റാണായുടെ നിയമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ പ്രസിഡന്റും ഏഷ്യ പസഫിക്ക് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായ കാശിറാവു പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലര്‍ ജനറലായി നിയമനം ലഭിക്കുന്ന ആദ്യ ഇന്തോ അമേരിക്കനാണ് റാണാ സര്‍ക്കാര്‍. നാല് ഇന്ത്യന്‍ വംശജരായ മന്ത്രിമാരാണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവിന്റെ മന്ത്രിസഭയിലുള്ളത്.
അമര്‍ജീറ്റ് സിങ്ങ് ( ഇന്‍ഫ്രാ ട്രക്ചര്‍ ആന്റ് കമ്മ്യൂണിറ്റിസ്) ബര്‍ദീഷ് ചംഗര്‍ ( ബിസിനസ് ആന്റ് ടൂറിസം) , ഹര്‍ജീത് സിങ് ( നാഷനല്‍ ഡിഫന്‍സ്) , നവദീപ് ബെയ്ന്‍ ( സയന്‍സ് ആന്റ് ഡവലപ്‌മെന്റ്) ഇവരെ കൂടാതെ നിരവധി ഇന്ത്യന്‍ വംശജരും ഗവണ്‍മെന്റിനു സുപ്രധാന ചുമതലകളില്‍ നിയമിതനായിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments