Sunday, October 6, 2024
HomeAmericaനോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം: റവ.വിജു വര്‍ഗീസ് പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍.

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം: റവ.വിജു വര്‍ഗീസ് പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍.

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം: റവ.വിജു വര്‍ഗീസ് പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റി കണ്‍വീനര്‍.

പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ് കമ്മിറ്റികളിലൊന്നായ മീഡിയ പബ്ലിക്ക് റിലേഷന്‍സ് കമ്മിറ്റിയുടെ കണ്‍വീനറായി റവ.വിജു വര്‍ഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ ഫിലൊക്സിനിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം അലന്‍ ജോണ്‍ (ഡിട്രോയ്റ്റ്), തോമസ് മാത്യു(ജീമോന്‍ ഹൂസ്റ്റണ്‍), ജോസഫ് ഡാനിയേല്‍(കാനഡ), ജോജി അബ്രഹാം പി.ജേക്കബ്(യൂറോപ്പ്), ഷാജി എസ്.രാമപുരം(ഡാളസ്) എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരിയും, ഭദ്രാസന കൗണ്‍സില്‍ അംഗവുമായ റവ.വിജു വര്‍ഗീസ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നും ബിരുദവും, സെറാംപൂര്‍ യൂണിവേഴ്സ്റ്റിയില്‍ നിന്ന് ബി.ഡി.യും, ബ്രോഡ് കാസ്റ്റിങ്ങ് ആന്റ് ഫിലിം ഡയറക്ഷനില്‍ ബിരുദാനനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അച്ചടി-ദൃശ്യമാധ്യമരംഗത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ അലന്‍ ജോണ്‍ സമകാലിക വിഷയങ്ങളെകുറിച്ചു ലേഖനങ്ങളും, വാര്‍ത്തകളും രചിക്കുന്നതിന് നൈപുണ്യം തെളിയിച്ച വ്യക്തിയാണ്.
ഹൂസ്റ്റണില്‍ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജ്ജീവ സാന്നിധ്യമായ ജീമോന്‍ റാന്നി, ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉടമയാണ്. ഭദ്രാസന അസംബ്ലി അംഗവുമാണ് ജീമോന്‍.
ദീര്‍ഘവര്‍ഷം മാര്‍ത്തോമാ സഭയുടെ മണ്ഡലാംഗമായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള ഷാജി രാമപുരം ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമാ ഇടവകയില്‍ നിന്ന് ഈ വര്‍ഷവും മണ്ഡലാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്സില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടികളുടെ റിപ്പോര്‍ട്ട് തനിമ നഷ്ടപ്പെടാതെ കൃത്യസമയത്ത് മാധ്യമങ്ങളില്‍ എത്തിക്കുന്നതിന് ഷാജി പ്രകടിപ്പിക്കുന്ന താല്‍പര്യം പ്രത്യേകം പ്രശംസ നേടിയെടുത്തിട്ടുണ്ട്. മീഡിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസന എപ്പിസ്ക്കോപ്പാ എല്ലാ ഭാവുകങ്ങളും ആശംസിച്ചു.4567
RELATED ARTICLES

Most Popular

Recent Comments