ജോണ്‍സണ്‍ ചെറിയാന്‍.
മുളങ്കുന്നത്തുകാവ്: രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ എടപ്പാളില്‍ വച്ചായിരുന്നു അപകടം.
നരിപ്പറമ്ബ് പുതുപറമ്ബില്‍ വീട്ടില്‍ പരേതനായ മുഹമ്മദിന്‍റെ ഭാര്യ കുഞ്ഞാത്തു (88), മകന്‍ ഗഫൂര്‍ (36) എന്നിവരാണ് മരിച്ചത്. കുഞ്ഞാത്തുവിന്‍റെ മക്കളായ നഫീസ (50) ബാവുട്ടി (60) മരുമകള്‍ ഖദീജ (48) എന്നിവരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഗഫൂര്‍ അമല ആശുപത്രിയിലും കുഞ്ഞാത്തു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. രോഗിയായ കുഞ്ഞാത്തുവിനെ കഴിഞ്ഞ ദിവസം രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു ശേഷം വീട്ടില്‍ കൊണ്ടുപോയിരുന്നു. രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ പോകുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ചത്.