Saturday, May 18, 2024
HomeKeralaകെ.സി.സി. ഉഴവൂര്‍ ഫൊറോനാതല വിമുക്തഭട സംഗമം 13ന്.

കെ.സി.സി. ഉഴവൂര്‍ ഫൊറോനാതല വിമുക്തഭട സംഗമം 13ന്.

കെ.സി.സി. ഉഴവൂര്‍ ഫൊറോനാതല വിമുക്തഭട സംഗമം 13ന്.

സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: ഉഴവൂര്‍ ഫൊറോനയുടെ കീഴിലെ വിവിധ ഇടവകകളില്‍ അംഗമായിട്ടുള്ള വിമുക്തഭടന്‍മാരെ കെ.സി.സി. ഉഴവൂര്‍ ഫൊറോന സമിതി ആദരിക്കുന്നു. ഓഗസ്റ്റ് 13ന് വൈകിട്ട് 6 മണിമുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ എത്തിച്ചേരുന്ന എല്ലാ വിമുക്ത ഭടരേയും മെമന്റോ നല്‍കി ആദരിക്കും. ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.സി.സി. അതിരൂപതാ വൈസ്പ്രസിഡന്റ് തൂഫാന്‍ തോമസ് ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി റവ.ഫാ. തോമസ് പ്രാലേല്‍, അതിരൂപതാ എ.കെ.സി.സി. പ്രതിനിധി ജോസ് തൊട്ടിയില്‍, കെ.സി.സി. ഫൊറോന ഭാരവാഹികളായ അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേല്‍, ജോസ് കിഴക്കേപ്പുറത്ത്, ജോണ്‍ വെച്ചുവെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
സംഗമത്തിലെത്തിച്ചേരുന്ന വിമുക്തഭടന്‍മാര്‍ക്ക് സ്വയം പരിചയപെടുത്തുന്നതിനുള്ള വേദിയൊരുക്കും. വൈകിട്ട് ബഡാഖാനായോടെ സമ്മേളനം അവസാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന മുഴുവന്‍ വിമുക്ത ഭടന്‍മാരും അവരുടെ പേര്, വീട്ടുപേര്, ഫോട്ടോ, സര്‍വീസ് കാലഘട്ടം, ഡിപ്പാര്‍ട്ട്‌മെന്റ്, റാങ്ക് എന്നീ വിവരങ്ങള്‍ എഴുതി ഫൊറോന ഭാരവാഹികളുടെ പക്കല്‍ ഓഗസ്റ്റ് പത്തിനുമുന്‍പായി പേരുകള്‍ നല്‍കണം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉഴവൂര്‍ ഫൊറോനയിലെ വിവിധ ഇടവകളില്‍ അംഗങ്ങളായിട്ടുള്ള വിമുക്ത ഭടന്‍മാര്‍ ബന്ധപെടുക: 9447807574, 9744705988.
RELATED ARTICLES

Most Popular

Recent Comments