Saturday, May 4, 2024
HomeNewsഫുള്‍ സ്ക്രീന്‍ ഫോണുമായി ഷാര്‍പ് സ്മാര്‍ട്ഫോണ്‍ വിപണിയിലേക്ക് തിരികെയെത്തുന്നു.

ഫുള്‍ സ്ക്രീന്‍ ഫോണുമായി ഷാര്‍പ് സ്മാര്‍ട്ഫോണ്‍ വിപണിയിലേക്ക് തിരികെയെത്തുന്നു.

ഫുള്‍ സ്ക്രീന്‍ ഫോണുമായി ഷാര്‍പ് സ്മാര്‍ട്ഫോണ്‍ വിപണിയിലേക്ക് തിരികെയെത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഫുള്‍ സ്ക്രീന്‍ ഫോണുമായി ഷാര്‍പ് സ്മാര്‍ട്ഫോണ്‍ വിപണിയിലേക്ക് തിരികെയെത്തുന്നു. കമ്ബനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ആക്യുവോസ് എസ് 2 (AQUOS S2) ഓഗസ്റ്റ് 8ന് പുറത്തിറങ്ങുന്നത്. സ്മാര്‍ട്ഫോണിന്റെ സ്ക്രീന്‍ വലിപ്പം വര്‍ധിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ക്ക് ഏത് രൂപത്തിലും ആകൃതിയിലും ഡിസ്പ്ലേ രൂപകല്‍പന ചെയ്യാന്‍ കഴിയുന്ന ഫ്രീ ഫ്രം ഡിസ്പ്ലേ സാങ്കേതിക വിദ്യയാണ് പുതിയ ഫോണില്‍ ഷാര്‍പ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍വശം മുഴുവന്‍ സ്ക്രീന്‍ ആയിരിക്കും. ഫ്രണ്ട് ക്യാമറ പോലും ഈ സ്ക്രീനിന് പിന്നിലായിരിക്കും ഉണ്ടാവുക. ഡിസ്പ്ലേയ്ക്ക് 5.5 ഇഞ്ച് ബെസെല്‍ ലെസ് സ്ക്രീന്‍ ആയിരിക്കും ഫോണിന്. ഫോണിന്റെ മറ്റ് സവിശേഷതകളൊന്നും തന്നെ ഷാര്‍പ് പുറത്തുവിട്ടിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments