Friday, November 8, 2024
HomeKerala'നെഹ്റു ട്രോഫി' മത്സരത്തിന്റെ ആവേശം നുണയാനും വീറോടെ പൊരുതാനും ഇത്തവണ കാശ്മീരി യുവാക്കളും.

‘നെഹ്റു ട്രോഫി’ മത്സരത്തിന്റെ ആവേശം നുണയാനും വീറോടെ പൊരുതാനും ഇത്തവണ കാശ്മീരി യുവാക്കളും.

'നെഹ്റു ട്രോഫി' മത്സരത്തിന്റെ ആവേശം നുണയാനും വീറോടെ പൊരുതാനും ഇത്തവണ കാശ്മീരി യുവാക്കളും.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: ജലമേളകളുടെ മേളയായ ‘നെഹ്റു ട്രോഫി’ മത്സരത്തിന്റെ ആവേശം നുണയാനും വീറോടെ പൊരുതാനും ഇത്തവണ കാശ്മീരി യുവാക്കളും. ആഗസ്റ്റ് 12 ശനിയാഴ്ച നടക്കുന്ന 65ആമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ കാശ്മീരില്‍ നിന്നുള്ള 58 തുഴച്ചില്‍കാരാണ് പങ്കെടുക്കുന്നത്.
ഇവരില്‍ 30 പേര്‍ കാരിച്ചല്‍ ചുണ്ടനും 28 പേര്‍ ദേവാസ് ചുണ്ടനും വേണ്ടി മത്സരിക്കും. എല്ലാവരും തന്നെ തുഴച്ചിലില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരും ശ്രീനഗറിലെ നെഹ്റു പാര്‍ക്ക് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിലെ അംഗങ്ങളുമാണ്.
ഈ വര്‍ഷം ഏപ്രിലില്‍ ആസാമില്‍ വച്ച്‌ നടന്ന ‘ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍’ വച്ചാണ് ഇവരെ പരിചയപ്പെടുന്നതെന്നും, നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ച മാത്രയില്‍ തന്നെ അവര്‍ സമ്മതിക്കുകയായിരുന്നുവെന്നും കുമരകം ടൗണ്‍ ബോട്ട് ക്ളബിന്റെ പരിശീലകന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ജലകായിക ഇനങ്ങളായ കനോയിംഗിലും കയാക്കിംഗിലും പരിശീലനം ലഭിച്ചവരാണ് ഇവരെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നെഹ്റു ട്രോഫി നിയമപ്രകാരം ഒരു ടീമിന് 20 പേരെ പുറത്തു നിന്നും മത്സരിപ്പിക്കാം. ആര്‍മിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെയും തുഴച്ചിലുകാര്‍ മുമ്ബ് നെഹ്റു ട്രോഫിയില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും കാശ്മീരില്‍ നിന്നും ഇതാദ്യമാണ്.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് അരങ്ങേറുന്നത്. നെഹ്റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാ‍ല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്.
ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്റു, മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും അവഗണിച്ച്‌ വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായി കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്ബടിയോടെ കൊച്ചിവരെയെത്തിച്ച്‌ യാത്രയാക്കി.
RELATED ARTICLES

Most Popular

Recent Comments