Friday, April 26, 2024
HomeCinemaനടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു, ദിലീപുമായി പരിചയമില്ലെന്ന് താരം.

നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു, ദിലീപുമായി പരിചയമില്ലെന്ന് താരം.

നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു, ദിലീപുമായി പരിചയമില്ലെന്ന് താരം.

ജോണ്‍സണ്‍ ചെറിയാന്‍.
ആലുവ: കൊച്ചിയില്‍ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഓര്‍ഡിനറി എന്ന ചിത്രത്തില്‍ പുതുമുഖ നായികയായി സിനിമയിലെത്തിയ ശ്രിത ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്താണ്. ദിലീപുമായുള്ള പ്രശ്‌നങ്ങള്‍ നടി ശ്രിതയുമായി പങ്കുവച്ചിരുന്നുവെന്ന നിഗമനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.
പ്രത്യേക അന്വേഷണസംഘം നടിയുടെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ് ശ്രിതയുടെ മൊഴിയെടുത്തത്. ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടില്‍ എത്തിയിരുന്നതായി വിവരം കിട്ടിയിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിത ശിവദാസില്‍നിന്ന് ശേഖരിച്ചത്.
നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടന്‍ ദിലീപുമായി പരിചയമില്ലെന്നാണ് ശ്രിത പോലീസിനോടു പറഞ്ഞതെന്നാണ് വിവരം. അതേസമയം, നടന്‍ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്തതായി അഭ്യൂഹമുണ്ടെങ്കിലും പോലീസ് അത് നിഷേധിച്ചു. നേരത്തെ ദിലീപിനെ ആലുവ പ്രസ് ക്ലബില്‍ വെച്ച് 12 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ വിവരങ്ങള്‍ അറിയാന്‍ പ്രസ് ക്ലബിലേക്ക് ആദ്യം എത്തിയത് സിദ്ദിഖ് ആയിരുന്നു.
RELATED ARTICLES

Most Popular

Recent Comments