Monday, May 6, 2024
HomeAmericaട്രംപിനൊപ്പമുള്ള സെല്‍ഫി വിവാഹമോചനത്തിന് കാരണമായത് ;ആരോപണവുമായി യുവതി.

ട്രംപിനൊപ്പമുള്ള സെല്‍ഫി വിവാഹമോചനത്തിന് കാരണമായത് ;ആരോപണവുമായി യുവതി.

ട്രംപിനൊപ്പമുള്ള സെല്‍ഫി വിവാഹമോചനത്തിന് കാരണമായത് ;ആരോപണവുമായി യുവതി.

ജോണ്‍സണ്‍ ചെറിയാന്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന്‍ രംഗത്ത്. ട്രംപിനൊപ്പമുളള സെല്‍ഫിയും തന്റെ വിവാഹമോചനത്തിന് കാരണമായെന്നാണ് ഇവരുടെ ആരോപണം.
ലിന്നും പാം ബീച്ചിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഡേവ് അരോണ്‍ബെര്‍ഗുമാണ് വിവാഹമോചിതരായിരിക്കുന്നുവെന്ന് സംയുക്ത പ്രസ്താവന നടത്തി അറിയിച്ചത്. ഞങ്ങള്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണ്.പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നിരിക്കെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം നല്ല രീതിയില്‍ ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ ഏറെ നാള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ വേണ്ടെന്ന ഡേവിന്റെ തീരുമാനം അംഗീകരിക്കാന്‍ പറ്റാതിരുന്നതാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനിടെ ട്രംപിനൊപ്പം ലിന്‍ പകര്‍ത്തിയ സെല്‍ഫി ഗോസിപ്പുകള്‍ക്ക് കാരണമായതും വിവാഹബന്ധത്തില്‍ ലിന്‍ ഒറ്റപ്പെടാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലിന്‍ പിന്തുണയ്ക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആയിരുന്നെങ്കില്‍ ഡേവിന് ആഭിമുഖ്യം ഡെമോക്രാറ്റിക്‌ പാര്‍ട്ടിയോടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന് മൂന്നാഴ്ച മുന്‍പാണ് ലിന്‍, ട്രംപ്, മെലാനിയ എന്നിവര്‍ ഒരുമിച്ച് സെല്‍ഫി പകര്‍ത്തിയത്. അന്ന് ഡേവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഫോട്ടോ പകര്‍ത്തുമ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
ചിത്രത്തിന് പോസ് ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും താന്‍ അത് ചെവികൊണ്ടില്ല. തന്റെ സോഷ്യല്‍ മീഡിയ വാളുകളില്‍ ചിത്രങ്ങള്‍ നിറയുകയും പിന്നീട് അത് ഗോസിപ്പ് കോളങ്ങളിലേക്ക് വഴി മാറുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ തന്നെ വിവാഹബന്ധത്തില്‍ തീര്‍ത്തും ഒറ്റപ്പെടുത്തിയെന്ന് ലിന്‍ പറയുന്നു.
ട്രംപിന്റെ കടുത്ത ആരാധികയായിരുന്ന ലിന്‍ തന്റെ വളര്‍ത്തു പട്ടിക്ക് നല്‍കിയ പേര് പോലും ഇവാന്‍ക എന്നായിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ള സെല്‍ഫി കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ഭര്‍ത്താവിന്റെ അടുപ്പക്കാരില്‍ ചര്‍ച്ചയ്ക്ക് പിന്നീട് ശാസനകള്‍ക്കും തുടക്കം കുറിച്ചു. 
RELATED ARTICLES

Most Popular

Recent Comments