Sunday, November 3, 2024
HomePoemsവൃദ്ധസദനം... (കവിത)

വൃദ്ധസദനം… (കവിത)

വൃദ്ധസദനം... (കവിത)

അനിൽകുമാർ. (Street Light fb group)

എന്റെ വിയർപ്പിന്റെ
ഉപ്പുറഞ്ഞ ശരീരമാണ്
മക്കൾ…
എന്റെ വിശപ്പിന്റെ
ബാക്കിപത്രമാണ്
നിന്റെ സ്വപ്നങ്ങൾ
എന്റെ നഗ്നമേനിയുടെ
തുണി ശിലകൾ ആണ്
നിന്റെ വസ്ത്രങ്ങൾ
ഇത്രയും തന്നിട്ടും
നീയെനിക്ക്
തിരികെ എന്ത് തന്നു
തോളത്ത് തൂങ്ങുന്ന
ഈ മാറാപ്പൊഴികെ
മതി…. ഈ
മാറാപ്പിലുറങ്ങട്ടേ
എന്റെ ശേഷ കാലം
നിന്റെ സുഖത്തിൻ
പങ്കെനിക്കു വേണ്ടാ
ഇനി പതിയെ ഞാൻ
മരണത്തിലേയ്ക്കു
നടന്നിറങ്ങാം
മക്കൾ കണക്കു
പറയാത്താലോകത്തേക്ക്

RELATED ARTICLES

Most Popular

Recent Comments