Monday, September 9, 2024
HomeKeralaമഅദനിക്ക് മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി.

മഅദനിക്ക് മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി.

മഅദനിക്ക് മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി.

ജോണ്‍സണ്‍ ചെറിയാന്‍.
മകൻ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകി. മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.
മഅദനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതിനെ കർണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ മഅദനി പോകുമ്പോൾ വരുന്ന ചിലവ് വഹിക്കാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു. സുരക്ഷയ്ക്ക് വരുന്ന ചിലവ് വഹിക്കാൻ തങ്ങൾ തയാറാണെന്ന് മഅദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ തീരുമാനമായത്. സുരക്ഷ ചിലവ് വഹിക്കാമെന്ന മഅദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.
വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് ഏഴ് മുതൽ 14 വരെ കേരളത്തിൽ താമസിക്കാനാണ് മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഒൻപതിന് തലശേരിയിൽ വച്ചാണ് വിവാഹം നടക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments