Friday, April 26, 2024
HomeCinemaനടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും അമ്മ ഭാരവാഹിയായ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ളബിലാണ് ചോദ്യം ചെയ്യൽ. ഇന്ന് ഒരു മണിക്കാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തിയത്. ചലച്ചിത്ര നിർമാണ മേഖലയുമായി ദിലീപിനുള്ള ബന്ധങ്ങൾ ചോദിച്ചറിയുന്നതിനാണ് ഇടവേള ബാബുവിനെ പൊലീസ് വിളിച്ചുവരുത്തിയിരിക്കുന്നത്‍ എന്നറിയുന്നു. ദീർഘകാലമായി അമ്മയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു ദിലീപിന്‍റെ അടുത്ത സുഹൃത്തുമാണ്.
കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യ മാധവന്‍റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് പ്രതി പൾസർ സുനി പൊലീസിന് മൊഴി നൽകിയിരുന്നു. രണ്ട് മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നുവെന്നാണ് സുനി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സുനിയുടെ മൊഴി സ്ഥിരീകരിക്കനായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടിലായിരുന്നു കാവ്യമാധവൻ. 
RELATED ARTICLES

Most Popular

Recent Comments