Friday, April 26, 2024
HomeHealthബദാം ദിവസവും കഴിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍.

ബദാം ദിവസവും കഴിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍.

ബദാം ദിവസവും കഴിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഏറ്റവും പോഷകസമൃദ്ധമായ ഒന്നാണ് ബദാം എന്ന് നമ്മളെല്ലാര്‍ക്കുമറിയാം. സ്ഥിരമായി ബദാം കഴിക്കുന്നതുകൊണ്ട് ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. ഇവിടെയിതാ, ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരഭാരം കുറയ്ക്കാം
ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിതമായ ആര്‍ത്തി കുറയ്ക്കുന്നതിനും ബദാം സഹായിക്കും.
2. ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കും
വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ചര്‍മ്മസംരക്ഷണത്തില്‍ വിറ്റാമിന്‍ ഇ ഏറെ പ്രധാനമാണ്. പ്രായമേറുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്റെ തിളക്കവും മൃദുത്വവും വര്‍ദ്ദിപ്പിക്കാനും ബദാം സഹായിക്കും.
3. കൊളസ്ട്രോള്‍ നിയന്ത്രിക്കും
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ബദാമില്‍ പൂരിത കൊഴുപ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
4. ദഹനപ്രശ്‌നത്തിന് പരിഹാരം
ബദാമില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്നവയാണ് ബദാം. ദിവസവും ബദാം കഴിക്കുന്നത്, ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.
5. ഓര്‍മ്മശക്തി കൂട്ടും
ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.
6. പ്രമേഹം നിയന്ത്രിക്കാം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവ് ബദാമിനുണ്ട്. സ്ഥിരമായി ബദാം കഴിച്ചാല്‍ പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് ഷുഗര്‍ കൂടുന്നത് ഒഴിവാക്കാനാകും.
RELATED ARTICLES

Most Popular

Recent Comments