ടെക്‌സസില്‍ നിന്നുള്ള മൂന്നു പേര്‍ ക്രിക്കറ്റ് ബി ഫൈനലില്‍.

ടെക്‌സസില്‍ നിന്നുള്ള മൂന്നു പേര്‍ ക്രിക്കറ്റ് ബി ഫൈനലില്‍.

0
781
പി. പി. ചെറിയാന്‍.
മെറ്റുച്ചന്‍ (ന്യുജഴ്‌സി): ഓഗസ്റ്റ് 12 ന് ന്യുജഴ്‌സി മെറ്റുച്ചനില്‍ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടെക്‌സസില്‍ നിന്നുള്ള മൂന്നുപേര്‍ അര്‍ഹത നേടി. ജൂലൈ 16 ന് നടന്ന ഡാലസ് റീജിയണല്‍ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ വിനയ്, വിക്രം നദീന്‍ അസ്ലം എന്നിവരുടെ പേരുകള്‍ ജൂലൈ 21 ന് പ്രഖ്യാപിച്ചു.
സാന്‍ഫ്രാന്‍സിസ്‌ക്കൊ, ഡാലസ്, ഷിക്കാഗോ, ന്യുജഴ്‌സി, ടൊറന്റോ തുടങ്ങിയ റീജിയണല്‍ റൗണ്ട്‌സില്‍ വിജയികളായവരാണ് ഓഗസ്റ്റ് 12 നടക്കുന്ന ഫൈനലില്‍ മാറ്റുരക്കുക. 18 വയസിനു മുകളില്‍ പ്രായമുള്ളവരായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നവരെ കണ്ടെത്തുക എന്നതാണ് ക്രിക്കറ്റ് ബി മത്സരം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് മണിഗ്രാം ക്രിക്കറ്റ് ബി സ്ഥാപകന്‍ നഹൂല്‍വാലിയ പറഞ്ഞു. 10,000 ഡോളറാണ് സമ്മാനതുക ഓഗസ്റ്റ് 12 ന് നടക്കുന്ന മത്സരം വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് :848 248 4199.

Share This:

Comments

comments