Tuesday, May 7, 2024
HomeNewsപ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ദുബായ് പൊലീസില്‍ റോബോട്ടിക് കാര്‍.

പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ദുബായ് പൊലീസില്‍ റോബോട്ടിക് കാര്‍.

പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ദുബായ് പൊലീസില്‍ റോബോട്ടിക് കാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ് : പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ദുബായ് പൊലീസില്‍ ഇനിമുതല്‍ പുതിയ റോബോ കാര്‍ ഓഫീസര്‍. ഒ-ആര്‍3 എന്ന് പേരുള്ള ഈ റോബോ കാറില്‍ നാല് പാടും നോക്കിക്കാണുന്നതിനായി 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. വാണ്ടഡ് ക്രിമിനലുകളെയും സ്ഥിരം കുറ്റവാളികളെയും സ്‌കാന്‍ ചെയ്ത് തിരിച്ചറിയുന്നതിനും ഈ ക്യാമറ ഒ-ആര്‍3 എന്ന പൊലീസ് ഓഫീസറെ സഹായിക്കും. നൂതന ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയറാണ് കാറിന് ഇക്കാര്യത്തില്‍ സഹായകമാകുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ് സ്റ്റാര്‍ട്ട്അപ്പായ ഓട്‌സോ ഡിജിറ്റലാണ് ഒ-ആര്‍3 നിര്‍മ്മിച്ചത്. മനുഷ്യ പൊലീസ് ഓഫീസര്‍ക്ക് പകരം വെക്കാവുന്ന റോബോ പൊലീസ് ഓഫീസറായല്ല ഈ കാര്‍ ഡിസൈന്‍ ചെയ്തത്. മനുഷ്യ പൊലീസിന്റെ ജോലി ഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയെന്നതാണ് റോബോ കാറിന്റെ ഡ്യൂട്ടി. ഈ സായുധ കാറിന് സ്വയം ചാര്‍ജ് ചെയ്യാനും കഴിയും. ഡ്രോണ്‍ ആണ് ഒ-ആര്‍3 കൈവശം വെച്ചിരിക്കുന്ന ആയുധം. പിന്തുടരാന്‍ കഴിയാത്തവിധം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ റോബോ കാര്‍ ഡ്രോണ്‍ പറത്തിവിടും.
റോബോട്ട് പോലെയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ദുബായ് പൊലീസ് ശ്രമിക്കുന്നതെന്ന് ദുബായ് മേജര്‍ ജനറല്‍ പറഞ്ഞു. വന്‍ സേനാ വിന്യാസം നടത്താതെ തെരുവുകളും വഴികളും തന്ത്രപ്രധാന കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ റോബോ കാറിന് കഴിയും. പ്രധാനമായും വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉദ്ദേശിച്ചാണ് റോബോട്ടുകളെ സേനയുടെ ഭാഗമാക്കിയിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments