ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി.

ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി.

0
853
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി എട്ട് വരെ നീട്ടിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി തിരഞ്ഞെടുത്തത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിക്കവേയാണ് ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
റിമാന്‍ഡ് കാലാവധി നീട്ടിയതോടെ ആലുവ സബ് ജയിലില്‍ തന്നെ ദിലീപിനു തുടരേണ്ടിവരും. ഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. കേസിലെ സൂത്രധാരനാണു ദിലീപെന്നും ഇതിനുള്ള വ്യക്തമായ തെളിവുകള്‍ ലഭ്യമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം ശരിവച്ചാണു ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചത്. നേരത്തേ ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

Share This:

Comments

comments